വഴക്ക് മേടിക്കാനായിട്ടൊരു ജന്മം ആയിരുന്നു ഞാന്‍, ഒരാള്‍ എന്നെ റോഡില്‍വച്ച് കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്: അഞ്ജു ജോസഫ്

"ഞാനാണെങ്കില്‍ എല്ലാ എലിമിനേഷനിലുമുണ്ടാകും"

author-image
ഫിലിം ഡസ്ക്
New Update
Malayalam-playback-singer-Anju-Joseph-latest-hot-photos-Anju-Joseph-very-beautiful-and-glamorous-pictures-52166

റിയാലിറ്റി ഷോയിലൂടെ ഉയര്‍ന്നുവന്ന ഗായികയാണ് അഞ്ജു ജോസഫ്. ഇപ്പോഴിതാ റിയാലിറ്റി ഷോയുടെ സമയത്ത് തനിക്ക് പ്രേക്ഷകരില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജു ജോസഫ്. 

Advertisment

anju-joseph

'' വഴക്ക് മേടിക്കാനായിട്ടൊരു ജന്മമായിരുന്നു ഞാന്‍. ആളുകള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളുണ്ടാകും. ഞാനാണെങ്കില്‍ എല്ലാ എലിമിനേഷനിലുമുണ്ടാകും. സെമി ഫൈനല്‍ വരെ എല്ലാത്തിലും ഞാനുണ്ടായിരുന്നു. എന്നിട്ട് ഞാന്‍ കയറിപ്പോരും.

പ്രഷര്‍ കൂടിയിട്ടാണോ എന്നൊന്നും അറിയില്ല, ആ സമയത്ത് തരുന്ന പാട്ട് നന്നായി പാടും. അത് എപ്പോഴും വര്‍ക്കൗട്ടാകും. പക്ഷെ അങ്ങനെ ഔട്ടായി പോകുന്നവരുടെ ആരാധകര്‍ റോഡില്‍ കാണുമ്പോള്‍ വഴക്ക് പറയും.

Anju-Joseph

നയന എന്നൊരു കുട്ടി പുറത്തായപ്പോള്‍ ഒരാള്‍ എന്നെ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട് റോഡില്‍ വച്ച്. അയാള്‍ ഭയങ്കര ദേഷ്യത്തിലാണ് അന്ന് സംസാരിച്ചത്. നീ ഒറ്റൊരുത്തി കാരണമാണ് നയന ഔട്ടായത്. നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നില്‍ക്കുന്നത്? 

എപ്പോഴും എലിമിനേഷനിലല്ലേ? എന്നായിരുന്നു സംസാരം. അന്നും ഇന്നും ആളുകള്‍ തിരിച്ചറിയുന്നതും എനിക്ക് ഷോകള്‍ ലഭിക്കുന്നതുമെല്ലാം സ്റ്റാര്‍ സിംഗര്‍ താരം എന്ന നിലയിലാണ്...''

Advertisment