New Update
/sathyam/media/media_files/2025/08/05/ec707949-45d4-4324-b199-582db064193e-2025-08-05-16-37-28.jpg)
സിനിമാ കോണ്‍ക്ലേവില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.
Advertisment
''സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന പണത്തിന്റെ കാര്യത്തില്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ തെറ്റെന്താണ്.
നവാഗതര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി രൂപ കെഎസ്എഫ്ഡിസി നല്‍കുമ്പോള്‍ സുതാര്യത വേണമെന്ന അടൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. അടൂര്‍ പ്രസംഗിക്കുമ്പോള്‍ പ്രസംഗം തടസപ്പെടുത്തി ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ല...''