ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഇനി നടക്കില്ല, കഥാപാത്രങ്ങള്‍ക്കെല്ലാം പ്രായമായി, അന്നത്തെ ലാലേട്ടന്റെ പ്രായമല്ല ഇന്നത്തെ ലാലേട്ടന്: ബെന്നി പി. നായരമ്പലം

"അതുപോലെയുള്ള പാട്ടും ഡാന്‍സുമൊക്കെയുള്ള പരിപാടി ആലോചിക്കുന്നുണ്ട്. നടക്കുമോയെന്ന് അറിയില്ല"

author-image
ഫിലിം ഡസ്ക്
New Update
35353

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ചോട്ടാ മുംബൈയുടെ തിരക്കഥ ബെന്നി പി. നായരമ്പലമാണ്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഇനി നടക്കില്ലെന്ന് പറയുകയാണ് അദ്ദേഹം. 

Advertisment

''ഒരുപാട് സിനിമകളുടെ രണ്ടാം ഭാഗത്തിന് സ്‌കോപ്പുണ്ടെന്ന് പറഞ്ഞിട്ട് ആളുകള്‍ ഫെയ്‌സ്ബുക്കിലും മറ്റും എഴുതുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ രണ്ടാം ഭാഗമെന്നത് വളരെ റിസ്‌ക്കാണ്. 

ഇപ്പോള്‍ ഛോട്ടാ മുംബൈ വളരെയേറെ ആഘോഷിക്കപ്പെടുന്നുണ്ടല്ലോ. ഇതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പലരും പറയുന്നത് കേള്‍ക്കാം. അങ്ങനെയൊരു സിനിമ വരുന്നത് ആലോചിച്ചു നോക്കിക്കേ.

35355

ആ സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്തവരില്‍ പലരും ഇന്നില്ല. അന്നത്തെ ലാലേട്ടന്റെ പ്രായമല്ല ഇന്നത്തെ ലാലേട്ടന്. 18 വര്‍ഷത്തെ വ്യത്യാസമുണ്ട്. ലാലേട്ടന്റെ രൂപമെല്ലാം മാറിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിത്തം മാറി, പക്വത വന്നിട്ടുണ്ട്. 

അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ബോഡി നല്ല ഫിറ്റാണ്. മുമ്പ് ചെയ്ത കഥാപാത്രത്തെ നിലനിര്‍ത്തിയിട്ട് വേണ്ടേ അതിനെ വീണ്ടും ചെയ്യാന്‍. ഛോട്ടാ മുംബൈ രണ്ടാം ഭാഗം ചെയ്യണമെങ്കില്‍ ആ പടം റിലീസായിട്ട് രണ്ട് വര്‍ഷത്തിന് ശേഷം തന്നെ ചെയ്യണമായിരുന്നു.

അങ്ങനെ വന്നിരുന്നെങ്കില്‍ ആ ഫ്ളേവറില്‍ തന്നെ പിടിക്കാമായിരുന്നു. പക്ഷെ ഇവരെ വച്ചിട്ട് ആ മൂഡുള്ള മറ്റൊരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് ഞാന്‍ ആലോചിക്കുന്നുണ്ട്. 

ഛോട്ടാ മുംബൈയുടെ ആ ട്രെന്‍ഡിലുള്ള സിനിമയാണ് ഉദ്ദേശിക്കുന്നത്. അതുപോലെയുള്ള പാട്ടും ഡാന്‍സുമൊക്കെയുള്ള പരിപാടി ആലോചിക്കുന്നുണ്ട്. നടക്കുമോയെന്ന് അറിയില്ല. അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്...'' 

 

Advertisment