New Update
/sathyam/media/media_files/2025/08/07/ranjini-actress-1562ef75-8791-4dc6-8d82-4c65c594f76-resize-750-2025-08-07-11-42-55.jpeg)
'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് പ്രതികരിച്ച് നടി രഞ്ജിനി.
Advertisment
''ഇത്തരം അനുഭവങ്ങള്‍ തുടക്കം മുതലുണ്ട്. കേസ് എടുത്തത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എങ്ങനെയാണ് ഒരു കോടതി കേസെടുക്കാന്‍ ആവശ്യപ്പെടുന്നത്. ഒരു അടിസ്ഥാനമില്ലാത്ത കേസാണിത്.
അമ്മയുടെ നിയമപ്രകാരം കേസുണ്ടെങ്കില്‍ മത്സരിക്കാന്‍ കഴിയില്ല. അത് അറിഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഒരു പവര്‍ ഗ്രൂപ്പ് ചെയ്യുന്നതാണ്.
ഹേമ കമ്മിറ്റിയില്‍ ഒരു പവര്‍ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നില്ലെ? അവരാണ് ഇത് ചെയ്യുന്നത്. സിനിമ രംഗത്ത് ഇത്തരം കാര്യങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. സാന്ദ്ര തോമസിനും ഇതുപോലെ നടന്നില്ലെ? ട്രൈബ്യൂണല്‍ വന്നാലേ ഇത് ശരിയാകൂ...''