മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഹൃദയപൂര്‍വ്വം പുതിയ പോസ്റ്റര്‍ പുറത്ത്

മാളവിക മോഹനന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.

author-image
ഫിലിം ഡസ്ക്
New Update
c13f6347-99f3-490c-b169-f1c0707b0a11

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Advertisment

മാളവിക മോഹനന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്. മോഹന്‍ലാലിനെയും മാളവിക മോഹനനെയും പോസ്റ്ററില്‍ കാണാം. പക്കാ കളര്‍ഫുള്‍ വൈബില്‍ ആണ് പോസ്റ്റര്‍. 

ഓഗസ്റ്റ് 28ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. 'ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ എന്റര്‍ടെയ്‌നര്‍ ചിത്രം കൂടിയായിരിക്കും ഹൃദയപൂര്‍വ്വം എന്ന രീതിയിലാണ് ടീസര്‍. 

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് മോഹന്‍ലാല്‍ -സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കഥ അഖില്‍ സത്യന്‍. ടി.പി.
 സോനു തിരക്കഥ എഴുതുന്നു.

അനൂപ് സത്യന്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Advertisment