ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം ആഭ്യന്തര കുറ്റവാളിയുടെ സക്‌സസ് പ്രൊമോ സോങ് റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. ക്രിസ്റ്റി ജോബിയാണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവരാണ് രചന.
സഹദേവന്‍ എന്ന കേന്ദ്ര കഥാപാത്രത്തില്‍ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാര്‍ഥ് ഭരതന്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന്‍ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.