മൈക്ക് കാണുമ്പോള്‍ കലിതുള്ളുന്നവരും ഫോണ്‍ വിളിക്കുമ്പോള്‍ സമനില തെറ്റുന്നവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒരാള്‍; മോഹന്‍ലാലിനെ അഭിനന്ദിച്ച് ജോയ് മാത്യു

"ക്ഷമ, മാന്യത, സമാധാനം. ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയില്‍ കണ്ടു"

author-image
ഫിലിം ഡസ്ക്
New Update
joy-mathew_95286213

മാധ്യമപ്രവര്‍ത്തകന്റെ ചാനല്‍ മൈക്ക് കണ്ണില്‍ കൊണ്ടപ്പോള്‍ മോഹന്‍ലാല്‍ സംയമനത്തോടെ നേരിട്ട രീതിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. 

Advertisment

''ക്ഷമ, മാന്യത, സമാധാനം. ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയില്‍ കണ്ടു അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. എന്ത് ഭൂലോക വാര്‍ത്തയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമന്‍ മൈക്ക് വടികൊണ്ട് കണ്ണില്‍ കുത്തിയതെന്ന് മനസിലായില്ല.

ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകള്‍. ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ. അദ്ദേഹം ക്ഷമിച്ചു, കാരണം അയാള്‍ മോഹന്‍ലാലാണ്.

തുടര്‍ന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സോറി പറയുന്നതും കേട്ടു. മാന്യമായുള്ള മറുപടികള്‍ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു, കാരണം മറുവശത്ത് മോഹന്‍ലാലാണ്. 

മൈക്ക് കാണുമ്പോള്‍ കലിതുള്ളുന്നവരും ഫോണ്‍ വിളിക്കുമ്പോള്‍ സമനില തെറ്റുന്നവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒരാള്‍. അയാളുടെ പേരാണ് മോഹന്‍ലാല്‍...'' - ജോയ് മാത്യു കുറിപ്പില്‍ പറയുന്നു. 

 

 

Advertisment