മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്റെ ചിത്രം അടുത്ത വര്‍ഷം

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഞ്ച് പാട്ടും മൂന്നു ഫൈറ്റുമുണ്ടാകും.

author-image
ഫിലിം ഡസ്ക്
New Update
297f9257-e072-444e-b3b0-3811efd5c28a

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷമെന്ന് നടന്‍ അനൂപ് മേനോന്‍. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ ചിത്രീകരിക്കുന്നുണ്ട്. 

Advertisment

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഞ്ച് പാട്ടും മൂന്നു ഫൈറ്റുമുണ്ടാകും. തിരക്കഥ എഴുത്ത് പുരോഗമിക്കുന്നു. കൊല്‍ക്കത്ത, തിരുവനന്തപുരം, ഷില്ലോംഗ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍. പ്രണയത്തിലൂടെയും സംഗീതത്തിലൂടെയും നടത്തുന്ന യാത്രയാണെന്ന് ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ടൈംലെസ് സിനിമാസ് പിന്മാറിയതിനാല്‍ പുതിയ നിര്‍മ്മാതാക്കളാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് അനൂപ് മേനോന്‍ അറിയിച്ചു.

Advertisment