/sathyam/media/media_files/2025/08/26/f460600d-0bd0-43ed-b8a6-0bf442e7de97-2025-08-26-14-31-30.jpg)
'മൂക്കില്ലാ രാജ്യത്ത്' എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ കോമഡി രംഗം പുനരവതരിപ്പിച്ച് ഓടും കുതിര ചാടും കുതിര ടീം. ചിത്രത്തിലെ നര്‍മത്തിലൊന്നായ അഭിനയ പരിശീലനത്തിന്റെ രംഗമാണ് ഇവര്‍ റി-ക്രിയേറ്റ് ചെയ്തത്.
കല്യാണി, ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, അല്‍ത്താഫ് സലിം, അനുരാജ് എന്നിവരെ വീഡിയോയില്‍ കാണാം. 'മൂക്കില്ലാ രാജ്യത്ത്' സിനിമയിലെ യഥാര്‍ഥ രംഗവും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.
ഓടും കുതിര ചാടും കുതിര ആക്ടിംഗ് വര്‍ക്ക് ഷോപ്പ് വിഡിയോ ലീക്കായി എന്ന അടിക്കുറിപ്പോടെയായിരുന്നു കല്യാണിയുടെ പോസ്റ്റ്. വീഡിയോ മിനിട്ടുകള്‍ക്കകം വൈറലായി.
ഇന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ക്ലാസിക് നര്‍മരംഗത്തിന്റെ പുനരവതരണം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയില്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം ഒരുക്കുന്ന ഫണ്‍ എന്റര്‍ടെയ്‌നറാണ് 'ഓടും കുതിര ചാടും കുതിര'. ഓഗസ്റ്റ് 29ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.