സിബിന് അവനല്ല പ്രധാനം, ഞാനാണ് പ്രധാനം, ഇനിയെനിക്ക് ജീവിതത്തില്‍ ഒന്നും വേണ്ട, എന്നെ ആര് ചീത്ത വിളിച്ചാലും എനിക്കൊരു തേങ്ങയുമില്ല: ആര്യ

"സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെ ചീത്തവിളിക്കുന്ന ഒരുപാട് പേരുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
8bfb1144-41fa-43f4-b414-4498788c0c2d (1)

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യയും  ഡിജെയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സിബിനും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആര് ചീത്ത വിളിച്ചാലും തനിക്കൊരു തേങ്ങയുമില്ലെന്നാണ് ആര്യ തന്റെ വിവാഹ വീഡിയോയില്‍ തുറന്നു പറയുകയാണ്. 

Advertisment

''എനിക്ക് പറയാന്‍ വാക്കുകളില്ല. കുറേപ്പേര്‍ എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് സിബിനെ തെരഞ്ഞെടുത്തത് എന്ന്. സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെ ചീത്തവിളിക്കുന്ന ഒരുപാട് പേരുണ്ട്. 

ഞങ്ങളുടെ വിഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും താഴെ ഇവന് ഭ്രാന്താണ്, ഇവള്‍ ഉഡായിപ്പാണ് എന്നൊക്കെ പറയുന്നവരാണ് കൂടുതലും. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഇതാണ് ഞാന്‍ വിവാഹം കഴിച്ചയാള്‍. ഇതാണ് എന്റെ നല്ല പാതി. ഇതാണ് എന്റെ ഭര്‍ത്താവ്. 

എന്റെ ജീവിതത്തില്‍ എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ എന്നെ ഇത്രയധികം കെയര്‍ ചെയ്ത്, കൈ പിടിച്ച് ഉയര്‍ത്തിയ മറ്റൊരാളില്ല. അവന് അവനല്ല പ്രധാനം. ഞാനാണ് പ്രധാനം. എന്റേയും ഖുഷിയുടേയും നല്ലതിന് വേണ്ടി ഏതറ്റം വരേയും അവന്‍ പോകും. ഇനിയെനിക്ക് ജീവിതത്തില്‍ ഒന്നും വേണ്ട. എനിക്ക് ജീവിതത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും വലിയ സമ്മാനമാണിത്. 

ഇവിടെ ഇരിക്കുന്ന ഒരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇതിനപ്പുറത്തേക്ക് എനിക്ക് ഒന്നും വേണ്ട. സോഷ്യല്‍ മീഡിയയില്‍ എന്നെ ആര് ചീത്ത വിളിച്ചാലും എനിക്കൊരു തേങ്ങയുമില്ല. ഇതാണ് ഞങ്ങള്‍. ഞങ്ങളെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകളാണ് ഇവിടെയുള്ളത്. നിങ്ങളാണ് എന്നെ പൂര്‍ണയാക്കുന്നത്. ഇതിലപ്പുറം എനിക്കൊന്നും വേണ്ട. ഞങ്ങളുടെ ഈ യാത്രയുടെ ഭാഗമായതിന് നന്ദി..'' 

Advertisment