ഇതൊന്നു നിര്‍ത്തൂ... വീഡിയോ പകര്‍ത്തിയ  ഓണ്‍ലൈന്‍ ചാനലുകാരോടു ദേഷ്യപ്പെട്ട് സാമന്ത

ഫോണില്‍ സംസാരിച്ചു പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങള്‍ എടുക്കുന്നത് നിര്‍ത്തണമെന്ന് അവര്‍ ചാനലുകാരോട് അഭ്യര്‍ത്ഥിച്ചു. 

author-image
ഫിലിം ഡസ്ക്
New Update
ac2a1f10-181e-4494-813b-2ac2232bf58d

ജിമ്മിനു പുറത്തുനിന്നു അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തിയ ഓണ്‍ലൈന്‍ ചാനലുകാരോടു ദേഷ്യപ്പെട്ട് നടി സാമന്ത. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Advertisment

കഴിഞ്ഞ ദിവസം ജിം സെഷന്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ തന്റെ ചിത്രമെടുക്കുന്നതു കണ്ട സാമന്ത അവരോട് ദയവായി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വീണ്ടും പാപ്പരാസികള്‍ താരത്തെ വളഞ്ഞപ്പോഴാണ് 'ഇതൊന്നു നിര്‍ത്തൂ' എന്നു സാമന്ത പറഞ്ഞത്. 

ഫോണില്‍ സംസാരിച്ചു പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങള്‍ എടുക്കുന്നത് നിര്‍ത്തണമെന്ന് അവര്‍ ചാനലുകാരോട് അഭ്യര്‍ത്ഥിച്ചു. വീണ്ടും ഇതു തുടര്‍ന്നതാണ് സാമന്തയെ പ്രകോപിപ്പിച്ചത്. 

Advertisment