കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്, അവര്‍ക്ക് വേറൊരു മുഖമുണ്ട്, ഞാന്‍ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ; റാഫിയുമായി വേര്‍പിരിഞ്ഞെന്ന് മഹീന മുന്ന

"എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നൂറ് ശതമാനം നല്ലവരല്ല."

author-image
ഫിലിം ഡസ്ക്
New Update
503d87e9-04b3-4a90-be6c-7070152da9ff

നടന്‍ റാഫിയുമായി വേര്‍പിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന മുന്ന. പെണ്‍കുട്ടികള്‍ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതും തിരിച്ച് എന്തുകൊണ്ട് ആയിക്കൂടെയെന്നും മഹീന ചോദിക്കുന്നു.

Advertisment

''എന്നെയും റാഫിയെയും കുറിച്ച് പലരും ഒരുപാട് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. പലര്‍ക്കും സംശയങ്ങളും ചോദ്യങ്ങളുമുണ്ട്. അതിനുള്ള ഉത്തരം ഞാന്‍ തന്നെ വന്നു പറയാമെന്ന് കരുതി. ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

അതിനുള്ള ഉത്തരം പിരിഞ്ഞു എന്നുതന്നെയാണ്. പക്ഷേ അതിന്റെ  കാരണം വ്യക്തമാക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല അത് ഞങ്ങളുടെ മാത്രം സ്വകാര്യമാണ്. ഞങ്ങളെക്കുറിച്ച് ഇനിയും പല ഊഹാപോഹങ്ങളും നടത്തുന്നതിന് മുന്‍പ് ഇത് ഞാന്‍ തന്നെ വന്നു പറയണമെന്ന് എനിക്ക് തോന്നി. ഇനി ഞങ്ങള്‍ പിരിഞ്ഞതിനുള്ള കാരണം ചോദിച്ച് ആരും വരരുത്, അല്ലെങ്കില്‍ എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്നവരോടും പോയി ചോദിക്കരുത്.

എന്റെ ബന്ധുക്കളോടും മാതാപിതാക്കളോടും ആളുകള്‍ ഓരോന്ന് പോയി ചോദിക്കുന്നുണ്ട്. നിങ്ങളുടെ മോള്‍ക്ക് എന്തുപറ്റി, അവര്‍ വളരെ നന്നായി ജീവിച്ചിരുന്നതാണല്ലോ എന്താണ് പിരിഞ്ഞത് എന്നൊക്കെ.
കാരണം ഞങ്ങള്‍ക്ക് മാത്രം അറിയുന്നതാണ്, അത് മാതാപിതാക്കളോട് ചോദിക്കേണ്ട കാര്യമില്ല. 

15661334-0557-490f-96d7-3f2caa1c15fd

അതുകൊണ്ടാണ് ഞാനിപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത്, കാരണം സത്യാവസ്ഥ എന്താണെന്ന് ഞങ്ങള്‍ക്ക് മാത്രമേ അറിയൂ. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. അത് മറ്റുള്ളവരോട് പറഞ്ഞു ചര്‍ച്ചാ വിഷയം ആക്കാന്‍ എനിക്ക് താല്പര്യമില്ല.

ദുബായിലേക്ക് വന്നശേഷം അവള്‍ മാറി, മഹീന റാഫിയെ ഒഴിവാക്കിയത് ദുബായില്‍ വന്നശേഷം എന്നൊക്കെ എന്നെക്കുറിച്ച് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. സത്യാവസ്ഥ എനിക്ക് മാത്രമെ അറിയൂ.

യുഎഇയില്‍ വരുന്ന എല്ലാ പെണ്‍കുട്ടികളും മോശക്കാരാണോ? കരിയര്‍ ബില്‍ഡ് ചെയ്യണം, സ്വന്തം കാലില്‍ നില്‍ക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാന്‍ ഇവിടെ ജോലി ചെയ്യാന്‍ വന്നത്. നിങ്ങള്‍ വിചാരിക്കുന്നുണ്ടോ യുഎഇയില്‍ വരുന്ന എല്ലാ പെണ്‍കുട്ടികളും മോശക്കാരികളാണെന്ന്. അവിടെ പോയപ്പോള്‍ അവള്‍ അങ്ങനെയായി ഇങ്ങനെയായി എന്നൊക്കെ പറയുന്നതില്‍ ഒരു സത്യാവസ്ഥയും ഇല്ല.

ഞാന്‍ എന്ന വ്യക്തി മാത്രമല്ല ഇവിടെ നൂറില്‍ ഒരു എണ്‍പത് ശതമാനം ആള്‍ക്കാരും അല്ലെങ്കില്‍ 95 ശതമാനം ആള്‍ക്കാരും വരുന്നത് ജോലി ചെയ്യാന്‍ വേണ്ടിയിട്ടാണ്. സ്വന്തം കാലില്‍ നില്‍ക്കണം അല്ലെങ്കില്‍ സ്വന്തം ഫാമിലിക്കു വേണ്ടി എന്തെങ്കിലും ചെയ്യണം, കരിയര്‍ ബില്‍ഡ് ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ടാണ് പല ആള്‍ക്കാരും ജോലിതേടി പോകുന്നത്.

ഞാനും എനിക്ക് എന്റെ സ്വന്തം കാലില്‍ നില്‍ക്കണം, അല്ലെങ്കില്‍ എനിക്ക് എന്റെ പേരന്റ്‌സിനെ നോക്കണം എന്നുള്ളതുകൊണ്ടാണ് വന്നിട്ടുള്ളത്. അതൊരിക്കലും ഒരു പെണ്ണ് മോശക്കാരി ആകുന്നതുകൊണ്ടോ മോശക്കാരി ആവാന്‍ വേണ്ടിയോ പോകുന്നതുമല്ല.

പല ആള്‍ക്കാരും കമന്റ് ബോക്‌സില്‍ ദുബായില്‍ വന്നപ്പോള്‍ ഞാന്‍ ഇങ്ങനെയായി എന്നൊക്കെ പറയുന്നുണ്ട്. എന്നെ അറിയാത്തവരാണ് ഇങ്ങനെ കമന്റ്‌സ് ഇടുന്നത്. എന്നെ അറിയുന്നവര്‍ ഒരിക്കലും എന്നെക്കുറിച്ച് അങ്ങനെ പറയില്ല. എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ ആരാണെന്നറിയാം. എന്നെ അറിയാത്തവര്‍ക്ക് ഞാന്‍ ഒരു അപരിചിതയാണ്.

അവര്‍ക്ക് എന്തും പറഞ്ഞുണ്ടാക്കാം. അതില്‍ ഞാന്‍ തെറ്റ് പറയുന്നില്ല കാരണം അവര്‍ എന്താണോ പഠിച്ചു വച്ചിരിക്കുന്നത് അവര്‍ അതെ ചെയ്യൂ. ഞാന്‍ റാഫിയെ തേച്ചതാണ് എന്നൊക്കെ കമന്റ് വരാന്‍ ചാന്‍സുണ്ട്. പെണ്‍കുട്ടികള്‍ മാത്രമാണോ തേക്കുന്നത്?.

സിറ്റുവേഷന്‍ കൊണ്ട് ബന്ധം വേണ്ടെന്നു വയ്ക്കുന്ന പെണ്‍കുട്ടികള്‍ വരെയുണ്ട്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. ആണ്‍കുട്ടികള്‍ക്കും ഇതൊക്കെ പറ്റും.എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നല്ലവരല്ല. എന്റെ കാരണം ആരെയും ബോധ്യപ്പെടുത്താന്‍ എനിക്ക് താല്‍പ്പര്യമില്ല. ചില കാര്യങ്ങള്‍ എനിക്ക് പറയണമെന്ന് തോന്നി. എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നൂറ് ശതമാനം നല്ലവരല്ല.

dfc68b39-7f0a-4b77-ba5e-5008e498e793

രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പറ്റും എന്നുണ്ടെങ്കില്‍ മാത്രമാണ് ആ ജീവിതം മുന്നോട്ടു പോകുന്നത്. പറ്റില്ലെന്ന് കാണുമ്പോള്‍ നമ്മള്‍ ബന്ധം ഉപേക്ഷിക്കണം. അങ്ങനെ പിരിഞ്ഞതാണ് ഞങ്ങള്‍. അതിന്റെ കാരണങ്ങള്‍ പലതുണ്ട്. പലരും ഇരുന്നു വെറുതെ ഓരോ കാരണങ്ങള്‍ പറയുന്നുണ്ട് അതുകൊണ്ട് ഞാന്‍ തന്നെ വന്നു പറയാമെന്ന് കരുതി. അറിയാത്ത കാര്യം പറയരുത്. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് വിഷമമില്ല തോന്നുന്നത്.

മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്. അതിന് വേറെയും കാരണങ്ങളുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ സന്തോഷം മാത്രമെ നിങ്ങളെ കാണിച്ചിട്ടുള്ളു. റീല്‍ ലൈഫും റിയല്‍ ലൈഫും വ്യത്യസ്തമാണ്.

ഇന്ന് നന്നായി നടക്കുന്ന ആളുകള്‍ നാളെ നന്നായി നടക്കണമെന്നില്ല. ഒരു നിമിഷം കൊണ്ട് സാഹചര്യം മാറും. ഞങ്ങള്‍ വിഡിയോസ് ഒരുപാട് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ സന്തോഷങ്ങള്‍ മാത്രമേ അതില്‍ കാണിച്ചിട്ടുള്ളൂ.

പല ആള്‍ക്കാരും പല രീതിയിലാണ്. ചില ആള്‍ക്കാര്‍ വിഷമങ്ങള്‍ കാണിക്കാറുണ്ട്, വഴക്ക് കാണിക്കാറുണ്ട്. എനിക്ക് അതിനോട് താല്‍പ്പര്യമില്ല. എനിക്ക് ഞാന്‍ സന്തോഷിക്കുന്നത് നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് മാത്രമാണ് താല്‍പ്പര്യം.

എന്നാല്‍ നിങ്ങളെ ഒന്നും കാണിക്കാതിരുന്നാല്‍ പോരെ എന്ന് ചിലപ്പോള്‍ കമന്റ് വരും. അത് ഞങ്ങളുടെ ഇഷ്ടമാണ്, എന്താണ് കാണിക്കേണ്ടത് എന്നുള്ളത്. എനിക്കിഷ്ടമുള്ള കാര്യം മാത്രമേ ഞാന്‍ കാണിക്കുകയുള്ളൂ അല്ലാത്തത് ഒന്നും ഞാന്‍ കാണിക്കില്ല.

എന്റെ സന്തോഷങ്ങള്‍ എന്താണോ അത് ഞാന്‍ കാണിച്ചു. അത് കാണിക്കുന്നതിലൂടെ എന്നെ ഫോളോ ചെയ്യുന്നവര്‍ക്ക് അത് ഇഷ്ടമുള്ളതുകൊണ്ടാണ് അവര്‍ എന്നെ ഫോളോ ചെയ്യുന്നത്, അപ്പോള്‍ അവരിലേക്കാണ് ഞാന്‍ എത്തിക്കുന്നത്. എനിക്ക് ഈ ഒരു വീഡിയോ നിങ്ങളിലേക്ക് എത്തിക്കണമെന്ന് തോന്നി.

ഞാന്‍ ഒരാളുടെയും പേഴ്‌സനല്‍ ലൈഫിലേക്ക് കയറാറില്ല. ഇന്ന് നിങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെട്ടു സംസാരിച്ചാല്‍ നാളെ നിങ്ങളുടെ ജീവിതത്തിലും ആരെങ്കിലുമൊക്കെ ഇടപെടും, അപ്പോഴേ നിങ്ങള്‍ക്ക് ആ ബുദ്ധിമുട്ടു മനസ്സിലാകൂ.

ഞാന്‍ പുള്ളിയുടെ പ്രശസ്തി കണ്ടിട്ട് വന്നതാണെന്നൊക്കെ ആള്‍ക്കാര്‍ പറയുന്നുണ്ട്. എന്താണ് പ്രശസ്തി, അതിനു പുറകില്‍ ഒരു ജീവിതമുണ്ട്. പ്രശസ്തി എന്നും ഒരുപോലെ നില്‍ക്കില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഫെയിം കണ്ടിട്ടല്ല കെട്ടിയത്. ഫെയിം കണ്ട് കെട്ടിയിട്ട് അതു കഴിഞ്ഞപ്പോള്‍ ഞാന്‍ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവര്‍ വരെയുണ്ട്.

അതിനോട് യോജിക്കാന്‍ പറ്റില്ല. ഇഷ്ടപ്പെട്ടിട്ട് കെട്ടിയതാണ്. വേര്‍പിരിയുന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത ഒരു കാര്യം ചെയ്താല്‍ അത് നമ്മളെ കൂടുതല്‍ വിഷമിപ്പിക്കും. അല്ലാതെ രണ്ടുപേരുടെയും കരിയര്‍ നശിപ്പിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല.

പിരിയുന്നതാണ് രണ്ടുപേര്‍ക്കും നല്ലതെങ്കില്‍ പിരിയുക അല്ലാതെ കഷ്ടപ്പെട്ട് മുന്നോട്ട് പോയിട്ട് കാര്യമില്ല അതുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു. ജീവന്‍ നഷ്ടപ്പെടുത്തുന്നതിനോട് താല്‍പ്പര്യമില്ല. ഞാന്‍ കഷ്ടപ്പെട്ടാലെ എനിക്ക് ജീവിക്കാന്‍ പറ്റൂ. എനിക്ക് എന്റെ സന്തോഷം കണ്ടെത്തി ജീവിക്കുന്നതാണ് ഇഷ്ടം. എനിക്ക് ജീവിക്കണമെങ്കില്‍ ഞാന്‍ തന്നെ കഷ്ടപ്പെടണം. എനിക്ക് എന്റെ ജീവിതം നോക്കിയേ പറ്റൂ.

കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അവര്‍ക്ക് വേറൊരു മുഖമുണ്ട്. അവര്‍ക്ക് വേറൊരു ജീവിതമുണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങള്‍ ഉണ്ടെന്നു പറയുന്നതുപോലെ ഒരു വ്യക്തിക്കും രണ്ടു മുഖമുണ്ട്. ഇത് എനിക്ക് പറയണം എന്ന് തോന്നി.

ഈ കാര്യം ഞാന്‍ പറഞ്ഞില്ല എന്നുണ്ടെങ്കില്‍ ഇനിയും ഒരുപാട് ചോദ്യങ്ങളും ഒരുപാട് കാര്യങ്ങളും വരും എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ ഈ ഒരു കാര്യം ഇപ്പോള്‍ ഇവിടെ വച്ച് പറയുന്നത്. കുറച്ചു ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ആ ചോദ്യങ്ങള്‍ ഞാന്‍ ക്ലിയര്‍ ചെയ്തു ചിലവരുടെ തെറ്റിദ്ധാരണകള്‍ ഉണ്ട്. അതും ഞാന്‍ ക്ലിയര്‍ ചെയ്തു. ഇനി ഇവിടെയും പോസിറ്റീവും നെഗറ്റീവും പറയുന്നവര്‍ ഉണ്ടാകും.

പക്ഷേ ഒരാളുടെ ജീവിതം അവര്‍ക്ക് മാത്രമേ അറിയൂ. ഞാന്‍ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ. എന്റെ മാനസികാവസ്ഥ എനിക്ക് നോക്കണം, എന്റെ ആരോഗ്യം നോക്കണം, എന്റെ മാതാപിതാക്കളെ നോക്കണം, കരിയര്‍ നോക്കണം.

അതൊക്കെകൊണ്ട് നല്ല തീരുമാനം എടുക്കുക എന്നുള്ളതാണ്. പിരിയുന്നതാണ് രണ്ടുപേര്‍ക്കും നല്ലതെന്നു ഞങ്ങള്‍ക്ക് തോന്നി, അതുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു. അതിന് ഒരുപാടു കാരണങ്ങള്‍ ഉണ്ടാകും അത് ഞങ്ങള്‍ക്ക് പറയാന്‍ താല്‍പ്പര്യമില്ല. പിരിഞ്ഞോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് പറഞ്ഞത്, അത് ഞാന്‍ തന്നെ പറയണം എന്ന് എനിക്ക് തോന്നി.

ഞാന്‍ വിശ്വസിക്കുന്നത് എന്റെ കഷ്ടപ്പാടുകൊണ്ടു ഉയര്‍ന്നുവന്ന വ്യക്തിയാണ് ഞാന്‍ എന്നാണ്. ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കൊക്കെ മനസിലായിട്ടുണ്ട് എന്ന് വിചാരിക്കുകയാണ്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും എന്നെ വെറുക്കുന്നവര്‍ക്കും എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും ഒക്കെ നന്ദി...''

 

Advertisment