അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്ന് നടി രശ്മിക മന്ദാന. ദ് വുമണ്‍ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മികയുടെ ഈ പ്രതികരണം.
''അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്നും ഒരു പാര്‍ട്ണറുമായി ഒരുമിച്ചു വളരുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുകയും മാറാന്‍ പറ്റുകയും ചെയ്യും.
നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുകയോ അല്ലെങ്കില്‍ നിങ്ങളെ ആരെങ്കിലും സ്‌നേഹിക്കുകയോ ചെയ്യുമ്പോള്‍ നമ്മളില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പാര്‍ട്ണറുമൊത്തുള്ള ഒരുമിച്ചുള്ള യാത്രയില്‍ നിങ്ങളും വളരുകയാണ്.
നിങ്ങള്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നുള്ളതടക്കം, സ്വഭാവ രൂപീകരണം വരെ അവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളെ തന്നെ ഒരുക്കുന്ന സമയം അതാണ്...''