'ആരു പറയും ആരാദ്യം പറയും' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

ചിത്രത്തിന്റെ ലൊക്കേഷന്‍ ദുബായി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും.

author-image
ഫിലിം ഡസ്ക്
New Update
450c3cc0-837f-4d4f-adcf-af1ebfa2c41f

ഓസ്റ്റിന്‍ ആന്‍ഡ് അന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ നിര്‍മിച്ച് വി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആരു പറയും ആരാദ്യം പറയുമെന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

Advertisment

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ  താരനിര്‍ണയം പുരോഗമിക്കുന്നു. ജൂലൈ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ ദുബായി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും.

പ്രൊജക്റ്റ് ഡിസൈനര്‍: മനു ശിവന്‍, ഗാനരചന നിതീഷ് നടേരി, ഉണ്ണികൃഷ്ണവര്‍മ്മ, സംഗീതം: സാജന്‍ കെ. റാം, വിമല്‍ കുമാര്‍ കാളി പുറയത്ത്. പിആര്‍ഒ: എ.എസ്. ദിനേശ്.

 

Advertisment