ലോകേഷ് കനകരാജിനോട് എനിക്ക് ദേഷ്യമുണ്ട്, കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല: സഞ്ജയ് ദത്ത്

"രജനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
0bbed251-9673-4542-b5cc-fa60ea89598b

ലിയോ സിനിമയില്‍ ലോകേഷ് കനകരാജ് തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് നടന്‍ സഞ്ജയ് ദത്ത്.

Advertisment

''രജനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്. അവരെന്റെ  സീനിയേഴ്‌സാണ്. അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. രജനികാന്തിനോടൊപ്പം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയാണ്. ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും എനിക്ക് വളരയെധികം സന്തോഷമുണ്ട്.

പക്ഷെ, ലോകേഷ് കനകരാജിനോട് എനിക്ക് ദേഷ്യമുണ്ട്. കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല, എന്നെ ശരിക്ക് ഉപയോഗിച്ചില്ല.

അജിത് സാറിനേയും ഇഷ്ടമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. രജനികാന്തിന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കൂലിക്കായി കാത്തിരിക്കുകയാണ്. കമല്‍ ഹാസനു വേണ്ടി തഗ് ലൈഫും കാണും...''

 

Advertisment