പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്, ബ്രേക്കപ്പ് ആയെങ്കിലും പ്രണയത്തിലും ജീവിതത്തിലും ചില പാഠങ്ങള്‍ പഠിച്ചത് ആ അനുഭവങ്ങളില്‍ നിന്നാണ്: നമിത പ്രമോദ്

"മനസിന് ഇണങ്ങിയ ഒരാളെ കണ്ടാല്‍ ഉറപ്പായും പ്രണയിക്കും"

author-image
ഫിലിം ഡസ്ക്
New Update
namitha-pramod-stills-photos-pictures-69

തന്നെ മനസിലാക്കുകയും ബഹുമാനിക്കുകയും എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പമുള്ള ഒരാളെയാണ് തേടുന്നതെന്ന് നടി നമിത പ്രമോദ്. 

Advertisment

''സ്‌കൂള്‍ കാലത്ത് ചെറിയ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. വീട്ടില്‍ പിടിച്ചിട്ടുമുണ്ട്. കുറച്ചധികം മേക്കപ്പ് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അമ്മയ്ക്ക് പിടികിട്ടും. അതൊക്കെ ബ്രേക്കപ്പ് ആയെങ്കിലും പ്രണയത്തിലും ജീവിതത്തിലും ചില പാഠങ്ങള്‍ പഠിച്ചത് ആ അനുഭവങ്ങളില്‍ നിന്നാണ്. 

എനിക്കിഷ്ടം പാര്‍ട്ടി പേഴ്സണെയല്ല, ഫാമിലി മാനെയാണ്. പരസ്പരം നന്നായി മനസിലാക്കുന്ന, ബഹുമാനിക്കുന്ന ഒരാള്‍. എന്നെന്നും കൂടെ നില്‍ക്കുമെന്നു തോന്നുന്ന മനസിന് ഇണങ്ങിയ ഒരാളെ കണ്ടാല്‍ ഉറപ്പായും പ്രണയിക്കും. അതല്ലാതെ സിറ്റുവേഷന്‍ഷിപ്പ് ഒന്നും പറ്റില്ല. പ്രപ്പോസല്‍സ് വരുന്നുണ്ട്. ചില ഫോട്ടോയൊക്കെ അച്ഛന്‍ കാണിക്കും. ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയയ്ക്കും. അതിനൊന്നും മറുപടി പോലും അയയ്ക്കാറില്ല. 

actress-namitha

തിരുവനന്തപുരത്തുള്ള അമ്മൂമ്മ കാണുമ്പോഴൊക്കെ ചോദിക്കും. എന്റെ കണ്ണടയും മുമ്പും കല്യാണം കാണാനാകുമോ? സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമ്പോള്‍, സ്വയം തീരുമാനമെടുത്തു കല്യാണത്തിലേക്ക് നീങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ നാളെ മക്കള്‍ക്ക് പോലും നമ്മളെ വിലയുണ്ടാകില്ല.

south-actress-namitha-pramod-s-diwali-special-photoshoot-made-wow-on-fans_166661602800

കുറച്ച് പൊസസീവ് ആകുമെങ്കിലും ടോക്സിക് ആകില്ല എന്നുറപ്പ്. കൂടെ നില്‍ക്കുന്ന ആള്‍ക്കു വേണ്ടി കിഡ്നിയല്ല, ഹൃദയം വരെ കൊടുക്കും. അച്ഛന്റേയും അമ്മയുടേയും ജീവിതമാണ് എന്റെ ടെക്സ്റ്റ് ബുക്ക്. അവര്‍ പരസ്പരം ഒച്ചയില്‍ സംസാരിക്കുന്നത് പോലും ഞാനും അനിയത്തിയും കണ്ടിട്ടില്ല. പരസ്പര ബഹുമാനമാണ് വിവാഹത്തില്‍ പ്രധാനം...'' 

 

Advertisment