വിജയ് സേതുപതി നായകനായ ചിത്രത്തില്‍ നിവേദ തോമസ് നായിക

രാധിക ആപ്തയെയാണ് നേരത്തേ നായികയായി തീരുമാനിച്ചിരുന്നത്.

author-image
ഫിലിം ഡസ്ക്
New Update
646464

വിജയ് സേതുപതി നായകനായി പുരി ജഗന്നാഥ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിവേദ തോമസ് നായിക.

Advertisment

രാധിക ആപ്തയെയാണ് നേരത്തേ നായികയായി തീരുമാനിച്ചിരുന്നത്. നിവേദ തോമാസാണ് നായികയെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പുരി കണക്ടിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് നിര്‍മ്മാണം. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.