ജോജു ജോര്‍ജിനേയും ഉര്‍വശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഫര്‍ സനല്‍ ഒരുക്കുന്ന ആശ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും തൃക്കാക്കരയില്‍ നടന്നു.
പങ്കെടുത്ത ചടങ്ങില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സഫര്‍ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫര്‍ സനലും ജോജു ജോര്‍ജും, രമേശ് ഗിരിജയും ചേര്‍ന്നാണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ്: ഷാന്‍ മുഹമ്മദ്, സംഗീതം:: മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈന്‍: അജയന്‍ ആദത്, പ്രൊഡക്ഷന്‍ ഡിസൈന്‍: വിവേക് കളത്തില്‍, മേക്കപ്പ് ഷമീര്‍ ഷാ, കോസ്റ്റ്യൂം: സുജിത് സി.എസ്. സ്റ്റണ്ട് ദിനേശ് സുബ്രഹ്മണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം. സണ്ണി, സ്റ്റില്‍ അനൂപ് ചാക്കോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസൈന്‍ യെല്ലോടൂത്ത് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.