ഇതിഹാസ നടനായ സത്യനെ മിമിക്രിക്കാര്‍ കൊഞ്ഞനം കുത്തുകയാണെന്ന് മകന്‍ സതീഷ് സത്യന്‍. സത്യന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സത്യന്‍ സ്മൃതി'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മിമിക്രി എന്ന പേരില്‍ അച്ചനെ മിമിക്രിക്കാര്‍ കൊഞ്ഞനം കുത്തുകയാണ്. ഇതുവരെ കൃത്യമായി ആരും അനുകരിക്കുന്നത് കണ്ടിട്ടില്ല. മികച്ച രീതിയില്‍ അവതരിപ്പിച്ചാല്‍ അവര്‍ക്ക് ഒരു പവന്‍ നല്‍കും.
മിമിക്രി കൊണ്ട് ജീവിക്കുന്നവര്‍ ഇത്തരം ഗുരുത്വമില്ലായ്മ കാണിക്കരുത്. മോശമായി ചിത്രീകരിക്കുന്ന ഇവര്‍ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്.
അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാല്‍ ഒരു പവന്‍ സമ്മാനമായി നല്‍കും.
ലാല്‍സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ഇത് ചെയ്യാന്‍ തയ്യാറായാല്‍ അവിടെ ഒരു പരിപാടി നടത്താനും ഞാന്‍ തയാറാണ്. ഇക്കാര്യത്തില്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്...''