കോമഡി രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടിയാണ് സിനിമാ-സീരിയല്‍ താരം പൊന്നമ്മ ബാബു. ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജഗതി ശ്രീകുമാറുമായുണ്ടായ ഒരു ഷൂട്ടിങ് അനുഭവം പങ്കുവയ്ക്കുകയാണ് പൊന്നമ്മ ബാബു.
''മയിലാട്ടം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ജഗതി ശ്രീകുമാറിന്റെ ഭാര്യയായിട്ട് അഭിനയിക്കുന്നത്. അതിലെ ഒരു സീന്‍ മറക്കാന്‍ പറ്റില്ല.
ജഗതിച്ചേട്ടനെ വാഴക്കുലയുപയോഗിച്ച് അടിക്കുന്ന ഒരു സീനുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ചെയ്തതാണ്. ഇന്നത്തെ പോലുളള സാങ്കേതികവിദ്യകളൊന്നും അപ്പോഴുണ്ടായിരുന്നില്ല. മാത്രവുമല്ല ആ സമയത്ത് ജഗതിച്ചേട്ടന് നല്ല തിരക്കായിരുന്നു. പല സീനുകള്‍ ചെയ്യാനായി അദ്ദേഹത്തിനായി ഞങ്ങള്‍ കാത്തിരിക്കാറുണ്ടായിരുന്നു.
ആ സീനെടുക്കാന്‍ ഞാന്‍ ജഗതിച്ചേട്ടനെ നന്നായി അടിച്ചു. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് സോറി പറഞ്ഞു. ആ സീന്‍ പൊന്നമ്മ കൊണ്ടുപോയെന്നാണ് ജഗതിച്ചേട്ടന്‍ അന്ന് പറഞ്ഞത്.
യാതൊരു ഈഗോയും ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം. കൂടെ അഭിനയിക്കുന്നവര്‍ തന്നെക്കാളും നന്നായി അഭിനയിക്കണമെന്ന ചിന്തയുള്ള വ്യക്തിയാണ് ജഗതിച്ചേട്ടന്‍...''