ജയനില്‍ തോന്നിയ ഒരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലനമായിരുന്നുവെന്ന് നടന്‍ മധു.
''ജയനില്‍ തോന്നിയ ഒരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ആ ശരീരം ജയന്‍ പൊന്നുപോലെയാണ് സൂക്ഷിച്ചത്.
/sathyam/media/media_files/2025/06/14/N5YGMyxixf95zXvh9gsu.jpg)
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന്‍. ഇതിനര്‍ഥം ജയന്‍ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു.
/sathyam/media/media_files/2025/06/14/JK1rYWLBC9JCEufDdu6v.jpg)
കോളിളക്കം സിനിമയില്‍ ഞാന്‍ ജയന്റെ അച്ഛനായാണ് അഭിനയിച്ചത്. അതിനുമുമ്പ് ഐ.വി. ശശിയുടെ മീനിലും ചന്ദ്രകുമാറിന്റെ ദീപത്തിലും ഞാന്‍ ജയന്റെ അച്ഛനായി അഭിനയിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയ്ക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരുന്നെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു...''