/sathyam/media/media_files/2025/07/30/efc23374-708f-4a37-8843-0cdf7c4202be-1-2025-07-30-23-14-01.jpg)
ആണ്‍കുഞ്ഞായിരിക്കും ജനിക്കുകയെന്ന തോന്നല്‍ ഗര്‍ഭകാലത്ത് തന്നെ തനിക്ക് ഉണ്ടായിരുന്നുവെന്നും ഭര്‍ത്താവ് അശ്വിന്‍ പെണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിച്ചതെന്നും നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ.
''ആണ്‍കുഞ്ഞായിരിക്കും പിറക്കുകയെന്ന ഗട്ട് ഫീലിങ് എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അതുപോലെ കുഞ്ഞ് ആണാണോ പെണ്ണ് ആണോയെന്ന് കണ്ടുപിടിക്കാനുള്ള കാര്യങ്ങള്‍ ലക്ഷണങ്ങള്‍ വച്ച് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമായിരുന്നു. അതില്‍ പലതും പിറക്കാന്‍ പോകുന്നത് ആണ്‍ കുഞ്ഞാണെന്ന സൂചനകള്‍ തരുന്നതായിരുന്നു.
അശ്വിന്‍ പക്ഷെ ലാസ്റ്റ് മിനിറ്റ് വരെ പറഞ്ഞുകൊണ്ടിരുന്നത് ഗേള്‍ ബേബി ആയിരിക്കും എന്നാണ്. ഡെക്കറേഷന്‍സ് മേടിക്കുമ്പോള്‍ കൂടുതലും ബോയ് ബേബിക്കുള്ള ഡക്കറേഷന്‍ മേടിച്ചാല്‍ മതിയെന്നാണ് ഞാന്‍ അശ്വിനോട് പറഞ്ഞിരുന്നത്.
ബോയ് ആയിരിക്കുമെന്ന് തോന്നുന്നുവെന്നും അവനോട് ഞാന്‍ പറഞ്ഞു. അപ്പോഴും അവന് പ്രതീക്ഷയുണ്ടായിരുന്നു പിറക്കുന്നത് പെണ്‍ കൊച്ചായിരിക്കുമെന്ന്. അതുകൊണ്ട് തന്നെ കുറേ പിങ്ക് ബലൂണുകളും അശ്വിന്‍ വാങ്ങിയിരുന്നു
ഡെലിവറി കഴിഞ്ഞപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു പിങ്ക് ബലൂണൊക്കെ മാറ്റിവച്ചോളാന്‍. ഗര്‍ഭിണിയായിരുന്ന സമയത്തെ ഏറ്റവും വലിയ ആശ്വാസം പീരിയഡ്‌സ് ഉണ്ടായിരുന്നില്ലെന്നതാണ്.
ഒമ്പത് മാസം പിരീഡ്‌സ് ഇല്ലായിരുന്നതുകൊണ്ട് തന്നെ സുഖമായിരുന്നു. അത് പറയാതിരിക്കാന്‍ വയ്യ. പ്രഗ്‌നന്‍സി സമയത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ എഞ്ചോയ് ചെയ്തതും ഈ സംഭവമാണ്.
പാഡ് വയ്ക്കുന്നതിനേയും പീരിയഡ്‌സിനേയും പറ്റിയെല്ലാം ഞാന്‍ മറന്നു. ജീവിതത്തില്‍ അങ്ങനൊന്ന് ഇല്ലെന്ന രീതിയിലേക്ക് ചിന്തമാറി. ഡെലിവറി കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് ഡോക്ടര്‍ പറഞ്ഞ ഒരു കാര്യം ഇനി ഒരു നാല്, അഞ്ച് മാസം കഴിഞ്ഞ് മാത്രമെ പീരിയഡ്‌സ് ഉണ്ടാവൂ എന്നാണ്. പ്രസവം കഴിഞ്ഞ് എനിക്ക് ഇപ്പോള്‍ ഒരു മാസമാകാറായി. പിന്നീട് പഴയ സൈക്കിളിലേക്ക് ഹോര്‍മോണ്‍സ് തിരിച്ച് വരണം.
പ്രഗ്‌നന്‍സിയുടെ ആദ്യത്തെ മൂന്ന്, നാല് മാസം പോലെയാകും. എനിക്ക് ഇനി വരാന്‍ പോകുന്ന മൂന്ന്, നാല് മാസം. ഓണത്തിന്റെ സമയത്തൊക്കെ ഞാന്‍ എഞ്ചോയ്‌മെന്റിലാകും നില്‍ക്കുന്നത്. ഭാഗ്യം കുറവാണെങ്കില്‍ ചിലപ്പോള്‍ അതിന് മുമ്പ് പീരിയഡ്‌സ് വരും. ആദ്യത്തെ ദിവസം ഉണ്ടാകുന്ന വേദനയല്ലാതെ പീരിയഡ്‌സ് എനിക്ക് ഒരു കാര്യത്തിലും തടസമേയല്ല. ഒരിക്കലും ആയിരുന്നില്ല.
ഇനി ആകത്തുമില്ല. അതൊരു പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെങ്കിലും പീരിയഡ്‌സ് ഉണ്ടായിരുന്നില്ലെന്നത് ഞാന്‍ എഞ്ചോയ് ചെയ്ത സംഭവമായിരുന്നു. ഇപ്പോള്‍ സ്റ്റിച്ചിനൊപ്പം പീരിയഡ്‌സ് വന്നത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ അതുമായി യൂസ്ഡായി. തുടക്കത്തില്‍ സ്വന്തമായി സ്റ്റിച്ചില്‍ മരുന്നിടാന്‍ പോലും എനിക്ക് പറ്റില്ലായിരുന്നു.
ഒന്നുകില്‍ നഴ്‌സോ അല്ലെങ്കില്‍ അമ്മയോ അശ്വിനോ ആണ് ഇട്ട് തന്നിരുന്നത്. സ്വന്തമായി മരുന്നിടുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ആലോചിക്കുമ്പോള്‍ തന്നെ തല കറങ്ങുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി. അതുകൊണ്ട് ഞാന്‍ തന്നെയാണ് ചെയ്യുന്നത്. വേദനയും കുറവുണ്ട്...''