വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു, പക്ഷേ അവര്‍ക്ക് ഒരു ചെറിയ മകനുള്ളതിനാല്‍ പ്രതികരിക്കേണ്ടെന്നുകരുതി വിട്ടയയ്ക്കുകയായിരുന്നു: സുപ്രിയ മേനോന്‍

"എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിളെല്ലാം മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി"

author-image
ഫിലിം ഡസ്ക്
New Update
bf974128-1b7c-44c3-ac7e-61fb1e9c6ddf

സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളുടെ മുഖം വെളിപ്പെടുത്തി നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍.

Advertisment

''ഇത് ക്രിസ്റ്റിന എല്‍ദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിളെല്ലാം മോശമായ കമന്റിടുകയാണ് ഇവരുടെ പ്രധാന ജോലി. 

article-l-2025720516572761047000-xl

ഇവര്‍ നിരന്തരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകള്‍ ഇടുകയും ഞാന്‍ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു, പക്ഷേ അവര്‍ക്ക് ഒരു ചെറിയ മകനുള്ളതിനാല്‍ പ്രതികരിക്കേണ്ട എന്നുകരുതി വിട്ടയയ്ക്കുകയായിരുന്നു. 

ഇവര്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന ഫില്‍ട്ടര്‍ പോലും 2018 മുതല്‍ അവര്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്നതുമായ വൃത്തികേടും മറയ്ക്കാന്‍ പര്യാപ്തമല്ല...'' - സുപ്രിയ കുറിച്ചു.

Advertisment