ഡിസ്നിയുടെ സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ലിലോ ആന്‍ഡ് സ്റ്റിച്ച് പുറത്തിറങ്ങി 17 ദിവസംകൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത് 800 മില്യണ്‍ ഡോളര്‍ രൂപയാണ്.
2002ല്‍ ചിത്രത്തിന്റെ ആനിമേറ്റഡ് പതിപ്പ് റിലീസ് ചെയ്തിരുന്നു.ഡീന്‍ ഫ്‌ലീഷര്‍ കാം ആണ്‍ ലിലോ ആന്‍ഡ് സ്റ്റിച്ചിന്റെ സംവിധായകന്‍. ഭൂമിയിലേക്ക് രക്ഷപ്പെട്ടെത്തുന്ന ഒരു അന്യഗ്രഹജീവിയുമായി ചങ്ങാത്തത്തിലാകുന്ന ഹവായിയന്‍ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം 2025ല്‍ പുറത്തിറങ്ങിയത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളില്‍ മൂന്നാമതാണ്.
ചൈനീസ് ആനിമേറ്റഡ് ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ ചല ദവമ 2 ആണ് 2025ല്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം.
കൊളംബിയ, മെക്‌സിക്കോ, ചിലി, ഇക്വഡോര്‍, പെറു, ഉറുഗ്വേ, ബൊളീവിയ എന്നിവിടങ്ങളിലെ എക്കാലത്തെയും മികച്ച 10 ചിത്രങ്ങളുടെ പട്ടികയില്‍ ഈ ചിത്രം ഇടം നേടി.