ധ്രുവനച്ചത്തിരം പുറത്തിറങ്ങുന്നതുവരെ പുതിയ സിനിമകള്‍ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ല: ഗൗതം മേനോന്‍

വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം' 2017-ല്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതാണ്.

author-image
ഫിലിം ഡസ്ക്
New Update
46466

ചിയാന്‍ വിക്രം നായകനായ ധ്രുവനച്ചത്തിരം റിലീസ് പല കാരണങ്ങള്‍ കൊണ്ട് മാറ്റി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങുന്നതുവരെ പുതിയ സിനിമകള്‍ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന നിലപാടില്‍ സംവിധായകന്‍ ഗൗതം മേനോന്‍. യൂട്യൂബര്‍ പ്രശാന്തുമായുള്ള പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

Advertisment

''ധ്രുവനച്ചത്തിരം' പുറത്തിറങ്ങുന്നതുവരെ പുതിയ സിനിമകള്‍ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ല. ചിത്രം 2025 ജൂലൈയിലോ ഓഗസ്റ്റിലോ റിലീസ് ചെയ്യും. ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്...'' - ഗൗതം മേനോന്‍ അറിയിച്ചു. 

വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം' 2017-ല്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതാണ്. പല റിലീസ് തീയതികളും പ്രഖ്യാപിക്കുകയും പിന്നീട് മുടങ്ങുകയുമായിരുന്നു.