തന്റെ അമ്മ ദേവി നന്നായി പാടുമായിരുന്നുവെന്ന് ഗായിക സുജാത.
''എന്റെ അമ്മ ദേവി നന്നായി പാടുമായിരുന്നു. അന്നത്തെ കാലത്ത് പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അമ്മയുടെ നാട് പറവൂരാണ്. കല്യാണം കഴിച്ച് കൊണ്ട് പോയത് സേലത്തേക്കാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ സേലത്ത് കുടിയേറിയ മലയാളി കുടുംബമാണ് അച്ഛന്റേത്. അനസ്തെറ്റിസ്റ്റ് ഡോക്ടറായിരുന്നു അച്ഛന്‍ ഡോ. വിജയേന്ദ്രന്‍. എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. അതോടെ അമ്മ എറണാകുളത്തേക്ക് തിരിച്ച് പോന്നു.
/filters:format(webp)/sathyam/media/media_files/2025/06/19/sujatha-mohan-29-2025-06-19-16-07-09.jpg)
രവിപുരത്ത് അച്ഛന്‍ വീട് പണി പൂര്‍ത്തിയാക്കിയിരുന്നു. കസിന്‍സാണ് അവിടെ കൂട്ടായി ഉണ്ടായിരുന്നത്. അച്ഛന്റെ വീട്ടുകാരെല്ലാം ചെന്നൈയിലാണ്. വെക്കേഷന് അങ്ങോട്ടും പോകും. അവിടെയും ഒത്തിരി കസിന്‍സുണ്ട്
അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് 26 വയസേയുള്ളൂ. പിന്നീടുള്ള അമ്മയുടെ ജീവിതം എനിക്ക് വേണ്ടിയായിരുന്നു. അച്ഛന് വീടും അത്യാവശ്യം സമ്പാദ്യവും ഉണ്ടായിരുന്നു. പിന്നെ അമ്മ നന്നായി ചിത്രം വരയ്ക്കും.
ലേഡീസ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും സജീവമായി. സ്വയം വരച്ച പെയിന്റിങ്ങുകള്‍ അവിടെ വില്‍ക്കാന്‍ വയ്ക്കും. അതുപോലെ സാരിയില്‍ പെയിന്റ് ചെയ്ത് കൊടുക്കുന്നതുമൊക്കെ അമ്മയുടെ രസങ്ങളായിരുന്നു...''