പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ എന്നെ വിളിക്കുന്നത് എന്തിനാണെന്ന് മനസിലായിട്ടില്ല: ഹണി റോസ്

ഒരു യൂട്യൂബ് ചാനലിലാണ് ഹണി റോസിന്റെ പ്രതികരണം

author-image
ഫിലിം ഡസ്ക്
New Update
3232

ഉദ്ഘാടന വേദികളില്‍ തിരക്കുള്ള താരം കൂടിയാണ് ഹണി റോസ്. പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിലാണ് ഹണി റോസിന്റെ പ്രതികരണം. 

Advertisment

4242466

''കേരളത്തില്‍ എല്ലാത്തരം ഷോപ്പുകളും അഭിനേതാക്കളെ വിളിച്ച് ഉദ്ഘാടനം ചെയ്യാറുണ്ട്. തെലുങ്കില്‍ ജ്വല്ലറിയും ടെക്സ്റ്റൈല്‍സും മാത്രമേയുള്ളൂ. റെസ്റ്റോറന്റുകളും മറ്റും ചുരുക്കമേ ചെയ്യാറുള്ളൂ. 

252

മരുന്നുകട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാന്‍ അന്വേഷണമുണ്ടായിരുന്നു. പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. 

525252525

നെഗറ്റീവ് കമന്റ്സുകൊണ്ട് എനിക്ക് മോശമൊന്നും സംഭവിച്ചിട്ടില്ല. നമ്മള്‍ സ്വസ്ഥമായും സമാധാനമായും പോകുന്നു. പറയുന്നവര്‍ പറയട്ടെ. അവരുടെ തല, അവരുടെ ചിന്തകള്‍. അവര്‍ അയ്യോ അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോയെന്ന് ചിന്തിക്കാന്‍ പോയാല്‍ നമുക്കൊരു മനസമാധാനവും കിട്ടില്ല. ഒന്നും ചെയ്യാന്‍ പറ്റില്ല. ലൈഫ് ഭയങ്കര ഡാര്‍ക്കായി പോകും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല...'' 

Advertisment