തിരുവനന്തപുരം: ഗായകന്‍ യേശുദാസിനും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. 'മാപ്പ്' എന്നു മാത്രമാണ് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ വിനായകന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. ഇതോടെ വിവിധ മേഖലകളില്‍നിന്ന് വലിയ വിമര്‍ശനമാണ് താരം നേരിട്ടത്.