അശ്ലീല സിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചെന്ന് കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്ന്; ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു

ഇന്ന് ഉച്ചയോടെ ഹര്‍ജി പരിഗണിക്കും. 

author-image
ഫിലിം ഡസ്ക്
New Update
0ad44270-99bf-4ec4-a6c8-39f7e30af8db

അശ്ലീല സിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചെന്നും രംഗങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയോടെ ഹര്‍ജി പരിഗണിക്കും. 

Advertisment

എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയിരിക്കുന്നത്. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഈ പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്വേത ഹര്‍ജിയില്‍ പറയുന്നു. 

Advertisment