2019 മേയിലായിരുന്നു എന്റെ ആദ്യ വിവാഹം, മൂന്നാഴ്ചയാണ് ഞങ്ങള്‍ ഒന്നിച്ചു താമസിച്ചത്, ഡിവോഴ്‌സിന് സഹായിച്ചത് ബാലയാണ്, മുമ്പ് കല്യാണം കഴിഞ്ഞെന്ന് പുറത്ത് പറയരുതെന്നും നാണക്കേടാണെന്നും ബാല തന്നെയാണ് പറഞ്ഞിരുന്നത്; കോകിലയ്ക്ക് മറുപടിയുമായി ബാലയുടെ മുന്‍ ഭാര്യ എലിസബത്ത്

"ഡോക്ടറിനെയാണ് വിവാഹം കഴിച്ചത്. മാട്രിമോണിയലിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്"

author-image
ഫിലിം ഡസ്ക്
New Update
6464

കഴിഞ്ഞ ദിവസം നടന്‍ ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്തിനെതിരെ വിമര്‍ശനവുമായി ഭാര്യ കോകില രംഗത്തെത്തിയിരുന്നു. എലിസബത്ത് മുമ്പ് വിവാഹം കഴിച്ചതാണെന്നും പതിനഞ്ച് വര്‍ഷമായി മരുന്നു കഴിക്കുകയാണെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഇപ്പോഴിതാ കോകിലയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. 

Advertisment

''2019 മേയിലായിരുന്നു എന്റെ ആദ്യ വിവാഹം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങള്‍ ഒന്നിച്ചു താമസിച്ചത്. ഡിവോഴ്‌സ് കുറച്ചു വൈകിപ്പോയിരുന്നു. ഡോക്ടറിനെയാണ് വിവാഹം കഴിച്ചത്. മാട്രിമോണിയലിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. 

ഡിവോഴ്‌സിന് സഹായിച്ചത് ഈ ബാലയാണ്. സംശയമുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അതിനുള്ള തെളിവുകളൊക്കെ തരാം. ആ ഡോക്ടര്‍ വേറെ കല്യാണം കഴിച്ച് ജീവിക്കുകയാണ്. ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തൊന്നുമല്ല വിവാഹം കഴിച്ചത്. മര്യാദയ്ക്ക്, കുടുംബപരമായി അങ്ങോട്ടും ഇങ്ങോട്ടും പോയി കണ്ടു. 

ഞങ്ങളുടെ എന്‍ഗേജ്മെന്റ് ഫങ്ഷന് 1800 പേരുണ്ടായിരുന്നു. കല്യാണവും ഫങ്ഷനായി നടത്തി. രണ്ട് ദിവസത്തിനുള്ളില്‍ അത് ലീഗലാക്കി. അല്ലാതെ ആരും അറിയാതെ രജിസ്റ്റര്‍ ഓഫീസില്‍ പോയല്ല കല്യാണം നടത്തിയത്. മ്യൂച്ചര്‍ ഡിവോഴ്‌സിന്റെ പേപ്പര്‍ എന്റെ കൈയിലുണ്ട്.

ഇതിനെപ്പറ്റി കുഴപ്പം പറയേണ്ടത് ആ ഡോക്ടറാണ്. ആ പുള്ളിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിനുള്ള മറുപടി പബ്ലിക്കായി തന്നെ ഞാന്‍ വന്ന് പറയുന്നതായിരിക്കും. നാലോ അഞ്ചോ കല്യാണം കഴിഞ്ഞയാളാണ് ആ നടന്‍. ഇതെല്ലാം പറഞ്ഞ ശേഷമാണ്
വിവാഹത്തിലേക്ക വരുന്നത്. ഡിവോഴ്‌സിന് പോലും ഒപ്പമുണ്ടായിരുന്നയാള്‍ നിന്നെ ടാര്‍ഗറ്റ് ചെയ്യുമെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നു.

ഇതിനു മുമ്പ് എനിക്കൊരു ഫേസ്ബുക്ക് പ്രൊഫൈലുണ്ടായിരുന്നു. അതിലാണ് ട്രോളൊക്കെ ഇട്ടിരുന്നത്. ആ അക്കൗണ്ടില്‍ ഡിവോഴ്‌സി എന്ന് തന്നെയായിരുന്നു ഇട്ടിരുന്നത്. ആ അക്കൗണ്ടില്‍ നിന്ന് തന്നെയാണ് ഞാന്‍ ഇയാളെ പ്രപ്പോസ് ചെയ്യുന്നത്. 

ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് ഇയാള്‍ അഭിമുഖം കൊടുക്കുന്ന സമയത്ത്, കല്യാണം എന്ന് പറയാന്‍ പറ്റില്ല ആ ഫംഗ്ഷന്‍ കഴിഞ്ഞിട്ട് അഭിമുഖം കൊടുക്കുമ്പോള്‍ ആരോടും മുമ്പ് കല്യാണം കഴിഞ്ഞെന്ന് പറയരുതെന്നും പുള്ളിക്ക് നാണക്കേടാണെന്നും ഇയാള്‍
തന്നെയാണ് പറഞ്ഞത്.

പുള്ളിയോടൊപ്പം താമസിക്കുന്ന സമയത്ത് പുള്ളി തന്നെ ആ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തിരുന്നു. അന്നുണ്ടായിരുന്ന എന്റെ ഫോണ്‍ പുള്ളി തന്നെ എറിഞ്ഞുപൊട്ടിച്ചു. സിം ഇയാള്‍ നാശമാക്കി. ആദ്യത്തെ വിവാഹം മ്യൂച്ച്വല്‍ ഡിവോഴ്‌സായിരുന്നു. പതിനഞ്ച് വര്‍ഷം ഞാന്‍ മരുന്ന് കുടിച്ചെന്നാണ് കോകില പറഞ്ഞത്.

എന്ത് മരുന്നാണ് പതിനഞ്ച് വര്‍ഷമായി കഴിക്കുന്നത്. ഇപ്പോള്‍ മുപ്പത് വയസ്. അതായത് പതിനഞ്ച് വയസുമുതല്‍ മരുന്ന് കുടിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. എന്ത് മരുന്നാണ് കുടിക്കുന്നത്. പറയുമ്പോള്‍ കറക്ടായി പറയണ്ടേ. പനിക്കും വയറുവേദനയ്ക്കുമൊക്കെ മരുന്ന് കഴിച്ചിട്ടുണ്ട്. അല്ലാതെ വേറെ എന്തെങ്കിലും മരുന്ന് കഴിച്ചിട്ടുണ്ടെങ്കില്‍ തെളിവുസഹിതം പറയണം.

ഈയടുത്താണ് ഡിപ്രഷന്റെ മരുന്ന് കഴിക്കുന്നത്. ഒരു പെണ്ണിനെപ്പറ്റി പറയാന്‍ പറ്റുന്ന മോശങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ തെളിവുകള്‍ ചോദിക്കുന്നു. എന്റെ ഈ ടെസ്റ്റ് നടത്തിയതും പതിനഞ്ച് വര്‍ഷമായി മരുന്ന് കഴിക്കുന്നതും ഞാന്‍ അറിഞ്ഞിട്ടില്ല...''

Advertisment