ജാഫര്‍ ഇടുക്കി കേന്ദ്ര കഥാപാത്രം; കിടുക്കാച്ചി അളിയന്‍ ചിത്രീകരണം ആരംഭിച്ചു

കാരക്കുണ്ട് കോളനിയില്‍ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. 

New Update
OIP

ജാഫര്‍ ഇടുക്കിയെ മുഖ്യ കഥാപാത്രമാക്കി കെ.എം. ബഷീര്‍ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന കിടുക്കാച്ചി അളിയന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചിറയിന്‍കീഴ് ആരംഭിച്ചു. കാരക്കുണ്ട് കോളനിയില്‍ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. 

Advertisment

വിജയന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കിഅവതരിപ്പിക്കുന്നത്. സുധീര്‍ കരമന, ടോണി, ഉണ്ണിരാജ, സലിംഹസന്‍, സുമിന്‍, ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായര്‍, ജലീല്‍ തിരൂര്‍, റസാഖ് ഗുരുവായൂര്‍, സുചിത്ര നായര്‍, അന്‍സിബ ഹസന്‍, ലക്ഷ്മി പ്രിയ, കാമറൂണ്‍, ലത ദാസ്, കുളപ്പുള്ളി ലീല, നിതരാധ, ലക്ഷ്മിഅനില്‍, മായ, നിമ്മി സുനില്‍, സോഫിആന്റണി ബേബി ലാമിയ എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

എഡിറ്റിംഗ് കപില്‍ കൃഷ്ണ കലാസംവിധാനം സുബൈര്‍ സിന്ദഗി, മേക്കപ്പ് രാജേഷ് രവി, കോസ്റ്റ്യൂം പ്രസാദ് നാരായണന്‍, പ്രൊജക്ട് ഡിസൈനര്‍ രാജേഷ് നെയ്യാറ്റിന്‍കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷജിത്ത് തിക്കോടി, വര്‍ബ സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്‍. രതീഷ് കുമാറാണ് നിര്‍മ്മാണം, പി.ആര്‍.ഒ. എം. ഷെജിന്‍.

Advertisment