Advertisment

ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കെ പറയുന്നത് എനിക്ക് വയ്യ, പാര്‍ട്ണറുമായി ജീവിക്കുമ്പോഴും ഇവര്‍ വേറെ ആരേലും കണ്ടുപിടിച്ചു ജീവിക്കട്ടെ, ഒറ്റയ്ക്ക് ജീവിക്കാമെന്നാണ് ചിന്തിച്ചത്, എന്നാല്‍, ആനന്ദിന് അത് പെയിന്‍ഫുള്ളായി, പല പങ്കാളികള്‍ വേണമെന്ന് അവന് നിര്‍ബന്ധമില്ല, അവന്‍ അവന് ഇഷ്ടമുള്ളയാളെ കണ്ടുപിടിച്ചു, അവര്‍ ഓക്കെയാണ്; പങ്കാളിയുമായി വേര്‍പിരിഞ്ഞെന്ന് വെളിപ്പെടുത്തി കനി കുസൃതി

" കാര്യങ്ങള്‍ പറയാനൊക്കെ ഈസി ആയിരുന്നത് ആനന്ദിന്റെ അടുത്തായിരുന്നു. ഞാന്‍ വളരെ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ആഗ്രഹിച്ചയാളാണ്. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹമില്ലാത്തയാളാണ് "

author-image
നീനു മാത്യു
New Update
kani kusruthi

ഒമ്പത് വര്‍ഷമായി ഒരുമിച്ചായിരുന്ന പങ്കാളി ആനന്ദുമായി വേര്‍പിരിഞ്ഞെന്നും ആനന്ദ് ഇപ്പോള്‍ തനിക്ക് സഹോദരനെപ്പോലെയാണെന്നും ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞ് നടി കനി കുസൃതി.

Advertisment

'' പങ്കാളിയായിരുന്ന ആനന്ദുമായി ഞാന്‍ വേര്‍പിരിഞ്ഞു. ഇപ്പോള്‍ എനിക്ക് ആനന്ദ് സഹോദരനെപ്പോലെയാണ്. ഞങ്ങള്‍ ഒരുമിച്ചായിട്ട് എട്ടൊമ്പതു വര്‍ഷമായിരുന്നു. ഇന്റലക്ച്വലായ കാര്യങ്ങള്‍ പറയാനൊക്കെ ഈസി ആയിരുന്നത് ആനന്ദിന്റെ അടുത്തായിരുന്നു. ഞാന്‍ വളരെ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ആഗ്രഹിച്ചയാളാണ്. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹമില്ലാത്തയാളാണ്. 

ഒരു പാര്‍ട്ണറുമായി ഒറ്റയ്ക്ക് ജീവിക്കുന്നെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹമുണ്ടായിട്ടില്ല. എന്റെ കൂട്ടുകാരിയും അവളുടെ പാര്‍ട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കില്‍ അവളുടെ വീട്ടില്‍ കെട്ടാതെ പോയ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം.

ആ ഒരു ഫാമിലി ഫീലിങ് എനിക്കിഷ്ടമാണ്. പക്ഷേ, ഭര്‍ത്താവ്,  കുട്ടികള്‍ എന്നൊക്കെ പറയുന്നത് വയ്യ. സൗഹൃദം പങ്കുവയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തു പോകാനും ഒരു കൂട്ടുകാരി. ചിലപ്പോ എനിക്ക് സഹോദരങ്ങള്‍ ഒന്നുമല്ലാത്തതുകൊണ്ടാകാം.

ഒരു പാര്‍ട്ണറിന്റെ കൂടെ ജീവിക്കുമ്പോളും ഇവര്‍ വേറെ ആരേലും കണ്ടുപിടിച്ചു ജീവിക്കട്ടെ. ഞാന്‍ ഒറ്റയ്ക്ക് ജീവിക്കാമെന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍, ആനന്ദിനെ പരിചയപ്പെട്ടപ്പോള്‍ ഇത്രയും കണക്ഷനുള്ള ഒരാളെ കിട്ടിയാല്‍ ഇതുമതി, ഇനി ഈ ആളോടൊപ്പം ജീവിക്കാമെന്ന് തീരുമാനിച്ചു. 

പക്ഷേ, ആനന്ദ് എക്‌സ്ട്രീമിലി മോണോഗോമസായ വ്യക്തിയാണ്. പല പങ്കാളികള്‍ വേണമെന്ന് അവന് നിര്‍ബന്ധമില്ല. അവന്‍ ഒരാളെ കണ്ടുപിടിച്ചു ആ ആളുടെ കൂടെ ഓക്കെയാണ്. ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് താമസിക്കുമ്പോഴും വ്യക്തികളായ നമുക്ക് മറ്റ് ഇഷ്ടങ്ങളും താല്‍പര്യങ്ങളും ഉണ്ടായിക്കോട്ടെ എന്നൊക്കെ. 

എന്നാല്‍, ആനന്ദിന് അത് പെയിന്‍ഫുള്ളായി. അവന്‍ അവന് ഇഷ്ടമുള്ളയാളെ കണ്ടുപിടിച്ചു. അവര്‍ മോണോഗോമസാണ്. ആനന്ദിനും എനിക്കും ഒരു ബന്ധവുമില്ലാതെ മാറി താമസിക്കാന്‍ ഒന്നുമാകില്ല. പാര്‍ട്ണര്‍ അല്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാറും വരാരുമുണ്ട്. എങ്കിലും പ്രൈമറി പാര്‍ട്ണര്‍ അവര്‍ തന്നെയാണ്..''

Advertisment