/sathyam/media/media_files/MBOokqHIUczQs4kBpkWC.jpg)
ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളില്‍ സ്‌കൂള്‍ യൂണിഫോമുമിട്ട് മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥ ഒരിക്കല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ വൈറലായ ആ പെണ്‍കുട്ടിയാണ് ഹനാന്‍. എന്നാല്‍, മീന്‍ വിറ്റു ജീവിച്ച ദാരിദ്ര ജീവിതത്തില്‍ നിന്ന് കരകയറിയ ഹനാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറായും നടിയായും മോഡലായും പാട്ടെഴുതിയും പാടിയും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് കണ്ടസ്റ്റന്റായും ഹനാന്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അസുഖങ്ങളെത്തുടര്‍ന്ന് ബിഗ്‌ബോസ് മത്സരത്തില്‍ നിന്ന് പുറത്തുപോയിരുന്നു.
എന്നാല്‍, യാത്രകള്‍ ചെയ്യാനും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ പിന്നാലെ നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളും ഹനാനെ തേടിയെത്തി. 'സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു' എന്നൊക്കെയുള്ള കമന്റുകള്‍ അതിരുവിട്ടതോടെ ഇത്തരക്കാര്‍ക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് ഹനാന്‍.
'' ഒരു ജീവിതച്ചെലവും ഞാന്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ല, ഇപ്പോഴും വാടകവീട്ടിലാണ്, സഹായം തരാമെന്ന് പറഞ്ഞ വീട് ഞാന്‍ വാങ്ങിയിട്ടില്ല, നീ ചിരിക്കരുത്, നിന്റെ ചിരി ഭംഗിയില്ലെന്ന് ചിലര്‍ പറയുന്നു, പഴയ ജോലിയാണ് ചേരുന്നത് വന്നവഴി തിരിഞ്ഞ് നടക്കുന്നത് നല്ലതാണെന്ന് ഉപദേശിക്കുന്നു, ഇങ്ങനെയുള്ള കുത്തുവാക്കുകള്‍ ഞാന്‍ സഹിക്കേണ്ടി വരുന്നു''
ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളില്‍ സ്‌കൂള്‍ യൂണിഫോമുമിട്ട് മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥ ഒരിക്കല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ വൈറലായ ആ പെണ്‍കുട്ടിയാണ് ഹനാന്‍. എന്നാല്‍, മീന്‍ വിറ്റു ജീവിച്ച ദാരിദ്ര ജീവിതത്തില്‍ നിന്ന് കരകയറിയ ഹനാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറായും നടിയായും മോഡലായും പാട്ടെഴുതിയും പാടിയും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് കണ്ടസ്റ്റന്റായും ഹനാന്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അസുഖങ്ങളെത്തുടര്‍ന്ന് ബിഗ്‌ബോസ് മത്സരത്തില്‍ നിന്ന് പുറത്തുപോയിരുന്നു.
എന്നാല്‍, യാത്രകള്‍ ചെയ്യാനും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ പിന്നാലെ നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളും ഹനാനെ തേടിയെത്തി. 'സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു' എന്നൊക്കെയുള്ള കമന്റുകള്‍ അതിരുവിട്ടതോടെ ഇത്തരക്കാര്‍ക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് ഹനാന്‍.
'' എന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമായി. മുഖ്യമന്ത്രി ഒരു അവാര്‍ഡ് തന്നെന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും ഞാന്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടകവീട്ടിലാണ്. സഹായം തരാമെന്ന് പറഞ്ഞ വീട് പോലും ഞാന്‍ വാങ്ങിയിട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നെന്ന് വിലയിരുത്തും മുമ്പ് ദയവ് ചെയ്ത് അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.
ഒന്ന് മനസ് തുറന്ന് ചിരിക്കാനുള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആര്‍ക്കും ഉപദ്രവമില്ലാതെ സന്തോഷമായി ജീവിതം മുന്നോട്ട് പോകുന്നു. നീ ചിരിക്കരുത്, നിന്റെ ചിരി ഭംഗിയില്ലെന്ന് ചിലര്‍ പറയുന്നു. എങ്ങനെയെങ്കിലും പച്ച പിടിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ നിനക്ക് ചേരുന്നത് പഴയ ജോലിയാണ് വന്നവഴി തിരിഞ്ഞ് നടക്കുന്നത് നല്ലതാണെന്ന് മറ്റു ചിലര്‍ ഉപദേശിക്കുന്നു. മരമോന്തയാണ് നിന്നെയാര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരമാണ്. ഇങ്ങനെയുള്ള കുത്തുവാക്കുകള്‍ സഹിക്കേണ്ടി വരുന്നു.
ആരോടും കൈ നീട്ടിയല്ല, വ്‌ളോഗ് ചെയ്തും നിരവധി കമ്പനികള്‍ക്ക് പരസ്യങ്ങള്‍ ചെയ്തും ട്രേഡിങ് വഴിയും കിട്ടുന്ന വരുമാനത്തില്‍ സ്വന്തം കാലില്‍ നിന്ന് അന്തസായാണ് ഞാന്‍ ജീവിക്കുന്നത്. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ തന്നെ നോക്കാന്‍ വീട്ടില്‍ ഒരു അനിയന്‍ കുട്ടനുണ്ട്. സുഹൃത്തുക്കളുമുണ്ട്. എന്നെ ഇങ്ങനെ ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് പരിധിയുണ്ട്. അഞ്ച് വര്‍ഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ച് നില്‍ക്കാന്‍ മീന്‍ വിറ്റ് ഉപജീവനം കണ്ടെത്തിയെന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ..?'' -ഹനാന്‍ ചോദിക്കുന്നു.