Advertisment

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍,  'പാര്‍ട്ട്‌നേഴ്‌സ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍; ചിത്രം ജൂണ്‍ റിലീസായി തീയേറ്ററുകളിലേക്ക്

1989ല്‍ കാസര്‍ഗോഡ് കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറഞ്ഞു. 

author-image
ഫിലിം ഡസ്ക്
New Update
64646346

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്‍ട്‌നേഴ്‌സ്'. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ജൂണ്‍ അവസാനത്തോടെ തീയേറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ.വി, നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 

Advertisment

1989ല്‍ കാസര്‍ഗോഡ് കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറഞ്ഞു. 'പിച്ചൈക്കാരന്‍' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ്. പിള്ള. ബി.കെ. ഹരിനാരായണന്റെ  വരികള്‍ക്ക് പ്രകാശ് അലക്‌സാണ് സംഗീതം പകരുന്നത്. 

കോ പ്രൊഡ്യൂസര്‍: ആന്‍സണ്‍ ജോര്‍ജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവില്‍കോട്ട, പ്രൊജക്റ്റ് ഡിസൈനര്‍: ബാദുഷ എന്‍.എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടര്‍: അരുണ്‍ ലാല്‍ കരുണാകരന്‍, അസോസിയിയേറ്റ് ഡയറക്ടര്‍: മനോജ് പന്തയില്‍, ഡിസ്ട്രിബ്യൂഷന്‍: ശ്രീപ്രിയ കംബയിന്‍സ്, പി.ആര്‍.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍സ്: ഷിബിന്‍ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Advertisment