/sathyam/media/media_files/2025/09/04/deepak-dev-09c44f52-b51f-4c4b-b212-b820467d625-resize-750-2025-09-04-09-46-58.jpg)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് എംപുരാന്‍. ചിതം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ദീപക് ദേവിന്റെ സംഗീതത്തിന് സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. എംപുരാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗോപി സുന്ദര്‍ പങ്കുവച്ച പോസ്റ്റിന് മറ്റു ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ദീപക് ദേവ്.
''ഗോപി സുന്ദറിന്റെ ആ പോസ്റ്റ് ഞാനും കണ്ടിരുന്നു. എംപുരാനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള പോസ്റ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. പക്ഷേ, അതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടായിരുന്നു.
ആ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന പാട്ട് സാഗര്‍ ഏലിയാസ് ജാക്കിയിലേതാണ്. എംപുരാനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിലെ പാട്ടല്ലേ വയ്‌ക്കേണ്ടിയിരുന്നത്. അല്ലാതെ, അയാള്‍ കമ്പോസ് ചെയ്ത ഒരു പാട്ട് വച്ചതിലൂടെ ഗോപി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നുണ്ടല്ലോ
ആ സമയത്ത് എംപുരാനിലെ മ്യൂസിക്കിനെക്കുറിച്ചും പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനെക്കുറിച്ച് അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തത് അവസരം മുതലാക്കിയതായാണ് എനിക്ക് തോന്നിയത്. പലരും എന്നോട് ഈ പോസ്റ്റിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് മെസ്സേജൊക്കെ ചെയ്തിരുന്നു.
അപ്പോഴെല്ലാം ഇത് പരാതിപ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വേണ്ടെന്ന് ഞാന്‍ അവരോട് പറയുകയായിരുന്നു. കാരണം, അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല...''