ഒന്നര വര്‍ഷത്തിന് മുകളിലായി ഞാന്‍ മലയാളത്തിലൊരു സിനിമ ചെയ്തിട്ട്, കാളിദാസിനും മലയാളത്തില്‍ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നല്ലതൊന്നുമില്ലായിരുന്നു: ജയറാം

"നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്തത്"

author-image
ഫിലിം ഡസ്ക്
New Update
8084889

മകന്‍ കാളിദാസിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് നടന്‍ ജയറാം. ഒന്നര വര്‍ഷത്തിന് മുകളിലായി ഞാന്‍ മലയാളത്തിലൊരു സിനിമ ചെയ്തിട്ടെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് ജയറാം. 

Advertisment

''ഒന്നര വര്‍ഷത്തിന് മുകളിലായി ഞാന്‍ മലയാളത്തിലൊരു സിനിമ ചെയ്തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. 

kalidas_jayaram-___CIIf1IpnucP___--1024x1024

ആ ഇടവേളകളില്‍ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്തത്.

ഇപ്പോള്‍ ഞാനും കാളിദാസും ചേര്‍ന്നൊരു മലയാള സിനിമ ചെയ്യാന്‍ പോവുകയാണ്. ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അച്ഛനും മകനും ചേര്‍ന്ന് ചെയ്താല്‍ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോള്‍ തന്നെ സന്തോഷമായി. 

കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്...''

Advertisment