ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു; ബേസില്‍ ജോസഫ് സിനിമ നിര്‍മാണത്തിലേക്ക്

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.

author-image
ഫിലിം ഡസ്ക്
New Update
7f4b6abc-b87a-482e-b9a3-15488854d3e0 (1)

സംവിധായകനായും നടനായും മികവ് തെളിയിച്ച ബേസില്‍ ജോസഫ് സിനിമ നിര്‍മാണത്തിലേക്ക്. 'ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്' എന്ന പേരിലാണ് നിര്‍മാണ കമ്പനി.  ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.

Advertisment

''ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു, സിനിമ നിര്‍മാണം. എങ്ങനെ എന്നത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മികച്ചതും, ധീരവും പുതിയ രീതിയിലും ഉള്ള കഥകള്‍ പറയാനാണ് ആഗ്രഹിക്കുന്നത്. 

പുതിയ പാത എവിടേക്ക് നീങ്ങും എന്ന് കാത്തിരിക്കുന്നു. ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റിലേക്ക് സ്വാഗതം...''

Advertisment