/sathyam/media/media_files/2025/09/12/abhishek-bachchan-still-1-161875-2025-09-12-16-04-26.jpg)
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനധികൃതമായി ഉപയോഗിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. അഭിഷേക് ബച്ചന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അദ്ദേഹത്തിന്റെ സമ്മതമോ അംഗീകാരമോ ഇല്ലാതെ സാമ്പത്തിക നേട്ടങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ചിത്രം, പേര്, ശബ്ദം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റ് ഘടകങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് വിവിധ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിവുഡ് ടീ ഷോപ് എന്ന വെബ്‌സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് നിര്‍മിക്കുന്ന വെബ്‌സൈറ്റാണ് ബോളിവുഡ് ടീ ഷോപ്പ്.