കോടികള്‍ മുടക്കിയെന്ന പരസ്യമാണ് ആളുകളെ തിയേറ്ററില്‍ എത്തിക്കുന്നത്, ഈയിടെ ഇറങ്ങിയ ഒരു സിനിമയുണ്ട്, എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ വാര്‍ത്തയുണ്ടായിരുന്നു, കണ്ടിട്ട് ഒരാള് പോലും അത് കൊള്ളാമെന്ന് പറഞ്ഞില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

"500 കോടി മുടക്കിയാല്‍ പിന്നെ കേമമായിരിക്കുമെന്ന് ആളുകള്‍ വിചാരിക്കും"

author-image
ഫിലിം ഡസ്ക്
New Update
814297-etnjrsazvi-1471465369

ഭേദപ്പെട്ട സിനിമകള്‍ കാണാന്‍ ആളുകള്‍ വരുന്നില്ലെന്നും കോടികള്‍ മുടക്കിയെന്ന പരസ്യമാണ് ആളുകളെ തിയറ്ററിലെത്തിക്കുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

Advertisment

''ഭേദപ്പെട്ട ഒരു സിനിമയും ആളുകള്‍ കാണുന്നേയില്ല. ഭേദപ്പെട്ടതാണെന്നുണ്ടെങ്കില്‍ പിന്നെയത് കാണാനുള്ളതല്ല എന്നാണ് അതിന്റെ അര്‍ഥമായി എടുത്തിട്ടുള്ളത്. പക്ഷേ ഏറ്റവും വഷളായിട്ടുള്ള സിനിമ അത് ഇറങ്ങുന്ന ദിവസം, വെളുപ്പാന്‍ കാലത്തു റിലീസ് ചെയ്താല്‍പ്പോലും അതു കാണാന്‍ നിറച്ച് ആളുകള്‍ വരും. ഒരു പരസ്യം വരണം ആദ്യമേ.

ഈ സിനിമ 500 കോടി മുടക്കിയതാണെന്ന്. ഈ 500 കോടി മുടക്കിയാല്‍ പിന്നെ കേമമായിരിക്കുമെന്ന് ആളുകള്‍ വിചാരിക്കും. ഈ 500 കോടിയും ശരിക്കു പറഞ്ഞാല്‍ വേണ്ടാത്ത കാര്യങ്ങള്‍ക്ക് ചെലവാക്കുകയോ കാഴ്ചക്കാരായ നമ്മളെ പറ്റിക്കാന്‍ വേണ്ടി ഊതി പെരുപ്പിച്ചതോ ഒക്കെയാകാം. അല്ലെങ്കില്‍ അതനുസരിച്ച് അവര്‍ ടാക്‌സ് കൊടുക്കണമല്ലോ, അത് കൊടുക്കുന്നില്ല.

OIP

ഈ ഇന്‍കം ടാക്‌സുകാര്‍ക്കു വന്നു വേണമെങ്കില്‍ പിടികൂടാമല്ലോ. അപ്പോ അവിടെ പറയാം, സാറേ, ഞങ്ങളിത് പബ്ലിസിറ്റിക്കു വേണ്ടി പറയുന്നതാണെന്ന്. ഉള്ള സത്യം പറയാന്‍ പറ്റില്ല. അങ്ങനെ ആളുകളുടെ മനസ്സില്‍ കൊടുത്തിരിക്കുന്ന ആശയം ഇതാണ്. ഈയിടെ ഇറങ്ങിയ ഒരു സിനിമയുണ്ട്, ഏതാണെന്നു ഞാന്‍ പറയുന്നില്ല.

പത്രങ്ങളില്‍പോലും അതിനു പരസ്യം ചെയ്യേണ്ടി വന്നില്ല. കാരണം എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ അതിനെപ്പറ്റിയുള്ള വാര്‍ത്തകളായിരുന്നു. ആ ഒറ്റ കാരണം കൊണ്ട് ആ പടം ഓടി, വലിയ കളക്ഷനായി. കണ്ടില്ലെങ്കില്‍ മോശമാണ് എന്നുള്ള രീതിയായി.

കണ്ടിട്ട് ഒരാള് പോലും അത് കൊള്ളാമെന്ന് പറഞ്ഞില്ല, അത് വേറൊരു ഭാഗമാണ്. കൊള്ളാമെന്നു പറഞ്ഞാല്‍ ഒരു മോശമല്ലേ എന്നാണ്. അതാണ് സിനിമയുടെ അവസ്ഥ...''

Advertisment