അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന പര്‍ദ്ദ: ഇന്‍ ദ നെയിം ഒഫ് ലവ് ഓഗസ്റ്റ് 22ന് തിയേറ്ററില്‍.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണം. ദര്‍ശന രാജേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റം ആണ് പര്‍ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഇവര്‍ മൂന്നുപേരും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഇന്ന് റിലീസ് ചെയ്യും.
ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മ്മാണ സംരംഭം വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധര്‍ മക്കുവ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ആഴത്തില്‍ ചിന്തിപ്പിക്കുന്നതും പുതുമയാര്‍ന്നതും ശക്തവുമായ കഥ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഗോപി സുന്ദര്‍ സംഗീതം പകരുന്നു. മൃദുല്‍ സുജിതാണ് ഛായാഗ്രഹണം.
ധര്‍മേന്ദ്ര കരള ചിത്രസംയോജനം നിര്‍വഹിക്കുന്നു. രോഹിത് കോപ്പു ആണ് പര്‍ദ്ദയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ഗാനങ്ങള്‍ വനമാലി, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രന്‍.