New Update
/sathyam/media/media_files/2025/09/09/0db2e631-8a6d-4336-a5d8-95c3bc0fff1b-1-2025-09-09-11-37-54.jpg)
നടി കാജല്‍ അഗര്‍വാള്‍ വാഹനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് കാജല്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
Advertisment
''ഞാന്‍ ഒരു അപകടത്തില്‍പ്പെട്ടുവെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും അവകാശപ്പെടുന്ന ചില വാര്‍ത്തകള്‍ കണ്ടു. ഇത് അടിസ്ഥാനരഹിതമാണ്.
ദൈവത്തിന്റെ കൃപയാല്‍ ഞാന്‍ പൂര്‍ണമായും സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത് നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ദയവായി തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്...''