ആളുകള്‍ക്ക് തന്റെ മുഖം മടുത്ത് തുടങ്ങുമ്പോള്‍ ബാഴ്‌സലോണയില്‍ ഒരു ഊബര്‍ ഡ്രൈവറായി ജോലി നോക്കുമെന്ന് ഫഹദ് ഫാസില്‍.
''മാസങ്ങള്‍ക്ക് മുമ്പ് ഞാനും നസ്രിയയും ബാഴ്‌സലോണയില്‍ ഉണ്ടായിരുന്നു. ആളുകള്‍ക്ക് എന്നെ മടുത്തു കഴിയുമ്പോള്‍ മാത്രമേ അത് സംഭവിക്കൂ. അറിയാമല്ലോ?
/filters:format(webp)/sathyam/media/media_files/2025/07/25/article-2022821618140665646000-2025-07-25-13-13-29.webp)
തമാശ മാറ്റിവച്ച് പറയുകയാണെങ്കില്‍, ഒരാളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത്, അല്ലെങ്കില്‍ ഒരാളുടെ ലക്ഷ്യസ്ഥാനത്തിന് സാക്ഷിയാകുന്നത് വളരെ മനോഹരമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നത്.
അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ഇപ്പോഴും അത് ചെയ്യാറുണ്ട്. അതെന്റെ സ്വന്തം സമയമാണ്. ഡ്രൈവിങ് മാത്രമല്ല, ഗെയിമുകള്‍, സ്‌പോര്‍ട്‌സ്, ടിവി കാണല്‍ തുടങ്ങി നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിരന്തരം ഏര്‍പ്പെടണം. അത് കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു...''