വടിവേലുവും ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്ന മാരീസന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ മാരീസന്‍ ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും
സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന മാരീസന്‍ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിംഗ് ത്രില്ലര്‍ ചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂര്‍ത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂര്‍ത്തി തന്നെയാണ്.