'സാഹസം' റിലീസിംഗ് തീയതി പുറത്തിറക്കി

അജു വര്‍ഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നുണ്ട്. 

author-image
ഫിലിം ഡസ്ക്
New Update
3300e9a7-95c0-42b3-87a0-ea358db257d9

നരേയ്‌നെ നായകനാക്കി ഒരുക്കുന്ന സാഹസം എന്ന ചിത്രത്തിന്റെ  റിലീസിംഗ് തീയതി പുറത്തിറക്കി. ചിത്രം ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങും. ഫ്രണ്ട്‌റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മിക്കുന്ന ഈ ചിത്രം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്നു.

Advertisment

ബാബു ആന്റണി, നരേന്‍, ബൈജു സന്തോഷ്, ഭഗത് മാനുവല്‍, ശബരീഷ് വര്‍മ്മ, റംസാന്‍, യോഗി ജാപി, സജിന്‍ ചെറുകയില്‍ ഹരി ശിവറാം, ടെസാ ജോസഫ്, ജീവാ രമേഷ്, വര്‍ഷാരമേഷ്, എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നുണ്ട്. 

തിരക്കഥ -സംഭാഷണം - ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാര്‍. ഗാനങ്ങള്‍ - വിനായക് ശശികുമാര്‍ -വൈശാഖ് സുഗുണന്‍, സംഗീതം - ബിബിന്‍ ജോസഫ്. ഛായാഗ്രഹണം - ആല്‍ബി. എഡിറ്റിംഗ് -കിരണ്‍ ദാസ്. കലാസംവിധാനം - സുനില്‍ കുമാരന്‍, മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യും - ഡിസൈന്‍ -അരുണ്‍ മനോഹര്‍. നിശ്ചല ഛായാഗ്രഹണം -ഷൈന്‍ ചെട്ടികുളങ്ങര. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍. അസോസിയേറ്റ് ഡയറക്ടര്‍ -നിധീഷ് നമ്ബ്യാര്‍.

ഡിസൈന്‍ - യെല്ലോ ടൂത്ത്. ആക്ഷന്‍ ഫീനിക്‌സ് പ്രഭു ഡിസ്ട്രിബ്യൂഷന്‍ ഹെഡ് - പ്രദീപ് മേനോന്‍, എക്‌സിക്ക്യുട്ടീവ്. പ്രൊഡ്യൂസര്‍- ഷിനോജ് ഒണ്ടയില്‍, രഞ്ജിത്ത് ഭാസ്‌ക്കരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്ബുഴ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിഹാബ് വെണ്ണല. സ്‌പൈര്‍ പ്രൊഡക്ഷന്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ-വാഴൂര്‍ ജോസ്.

 

Advertisment