ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍

കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനമറിയിച്ചത്

author-image
ഫിലിം ഡസ്ക്
New Update
116ab3f8-fdf0-46e5-8554-3760a1e55384

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.

Advertisment

ജെഎസ്‌കെ-ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് മാറ്റാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനമറിയിച്ചത്. കോടതി രംഗങ്ങളില്‍ ജാനകി എന്നത് മ്യൂട്ട് ചെയ്യും.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. മാത്രമല്ല, സിനിമയുടെ രണ്ടു ഭാഗങ്ങളില്‍ ജാനകി എന്ന പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധനയും നിര്‍മാതാക്കള്‍ അംഗീകരിച്ചു.

മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങള്‍ വീണ്ടും സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രത്തിന് അനുമതി നല്‍കാന്‍ സാധിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും.

 

Advertisment