തന്നെയും സഹോദരനെയും പിതാവ് തല്ലുമായിരുന്നുവെന്ന് നടന്‍ അമീര്‍ഖാന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''പിതാവ് എന്നെയും ഫൈസലിനേയും തല്ലുമായിരുന്നു. അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും. അതിനാല്‍ പിറ്റേ ദിവസം സ്‌കൂളില്‍ പോകാന്‍ ഞങ്ങള്‍ക്ക് നാണക്കേടായിരുന്നു. തല്ല് കിട്ടിയത് എല്ലാവരും അറിയുമല്ലോ.
/filters:format(webp)/sathyam/media/media_files/2025/06/20/2327724-2025-06-20-16-45-15.jpg)
അതേസമയം അമ്മ സീനത്ത് ഹുസൈന്‍ നേരെ വിപരീതമായിരുന്നു. അമ്മ സ്നേഹവും അനുകമ്പയും ഊഷ്മളതയുമുള്ള സ്ത്രീയാണ്. അമ്മയുടെ ദേഷ്യപ്പെടല്‍ പോലും ശാന്തമായിരുന്നു. അമ്മ പറയുക, ആമിര്‍ നീ അങ്ങനെ ചെയ്യുമോ എന്നാണ്. അതായിരുന്നു അവരുടെ പരമാവധി ദേഷ്യപ്പെടല്‍. അവര്‍ വളരെ സോഫ്റ്റാണ്. ഇന്ന് ഞാന്‍ എന്താണോ അതിനെല്ലാം കാരണം അമ്മയാണ്.
അമ്മയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് എന്നെ കൂടുതല്‍ സെന്‍സിറ്റീവായ, സോഷ്യല്‍ എംപതിയുള്ള മനുഷ്യനാക്കിയത്. പതിനൊന്നാം വയസില്‍ പഠിക്കുന്നമ്പോള്‍ ഞാന്‍ ഒരു ടെന്നീസ് ടൂര്‍ണമെന്റ് ജയിച്ചു.
അന്ന് പക്ഷെ എന്റെ ജയത്തേക്കാള്‍ അമ്മ സംസാരിച്ചത് തോറ്റ കുട്ടിയെക്കുറിച്ചാണ്. അതെന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞു പോയി. ജീവിതത്തില്‍ കൂടുതല്‍ സ്നേഹത്തോടേയും അനുകമ്പയോടേയും കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത് അമ്മയും അവരുടെ ചിന്തകളുമാണ്...''