കുബേരനില്‍ ദിലീപിന്റെ സുഹൃത്തായി ആദ്യം കാസ്റ്റ് ചെയ്തത് സലീം കുമാറിനെയായിരുന്നു, നായികയായി ആദ്യം ഉദ്ദേശിച്ചത് മീരാ ജാസ്മിനെയായിരുന്നു: സുന്ദര്‍ദാസ്

"ഇപ്പോഴും കുബേരന്റെ കാസ്റ്റ് ഷീറ്റില്‍ കലാഭവന്‍ മണിയുടെ പേരില്ല"

author-image
ഫിലിം ഡസ്ക്
New Update
8f2495e1-8a01-4365-887c-9217fd4a89ab

കുബേരനില്‍ ദിലീപിന്റെ സുഹൃത്തിന്റെ വേഷം അഭിനയിക്കാന്‍ ആദ്യം സലീം കുമാറിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നതെന്ന് സംവിധായകന്‍ സുന്ദര്‍ദാസ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''കുബേരനില്‍ ദിലീപിന്റെ സുഹൃത്തിന്റെ വേഷം അഭിനയിക്കാന്‍ ആദ്യം സലീം കുമാറിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിങ് തുടങ്ങിയ സമയത്ത് സലീം കുമാര്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മൂന്നാറിലായിരുന്നു. സെറ്റിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായിരുന്നു. 

അങ്ങനെയാണ് കലാഭവന്‍ മണിയെ കാസ്റ്റ് ചെയ്തത്. ആ സമയത്ത് കലാഭവന്‍ മണി തമിഴിലും തെലുങ്കിലുമൊക്കെ വളരെ തിരക്കിലായിരുന്നു. അഭിനയിക്കാന്‍ കഴിയുമോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ജീവനോടെയുണ്ടെങ്കില്‍ സെറ്റിലെത്താമെന്ന് അദ്ദേഹം പറഞ്ഞു. 

8bc563f5-69a4-45de-9721-df8117c401ae

ഇപ്പോഴും കുബേരന്റെ കാസ്റ്റ് ഷീറ്റില്‍ കലാഭവന്‍ മണിയുടെ പേരില്ല. കുബേരനില്‍ ദിലീപിന്റെ നായികയായി ആദ്യം കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചത് മീരാ ജാസ്മിനെയായിരുന്നു. അവര്‍ അന്ന് നല്ല തിരക്കിലായിരുന്നു. 

പക്ഷെ, അതിനിടയില്‍ ഞാന്‍ മദ്രാസില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയിരുന്നു. അപ്പോഴാണ് നടി സുമിത്രയുടെ മകള്‍ ഉമാ ശങ്കരിയെക്കുറിച്ചറിഞ്ഞത്. അവരെ പോയി കണ്ടപ്പോള്‍ കഥാപാത്രത്തിന് ചേരുന്നതാണെന്ന് മനസിലായി. മികച്ച നടിയാണ് അവര്‍. 

പക്ഷെ എന്തുകൊണ്ടാണ് മലയാളത്തില്‍ പിന്നീട് അഭിനയിക്കാത്തതെന്ന് അറിയില്ല. അതിനുശേഷം മനസിനക്കരെ സിനമയുടെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. അപ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നോട് ഉമാ ശങ്കരിയെക്കുറിച്ച് ചോദിച്ചു. അവരുടെ നമ്പറും അദ്ദേഹം വാങ്ങിയിരുന്നു. മനസിനക്കരയില്‍ അഭിനയിക്കാന്‍ മുമ്പുതന്നെ നയന്‍താരയെ തെരഞ്ഞെടുത്തിരുന്നു...''