തിരുവനന്തപുരം: മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, അഞ്ജലി മേനോന്‍, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്' എന്ന പേരിലുള്ള പുതിയ സംഘടന.
തൊഴിലാളികളുടെ ശാക്തീകരണം, പുതിയ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നുമാണ് വാഗ്ദാനം. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിത്തുടങ്ങി.