Advertisment

''ദേഷ്യം വന്നാല്‍ കൈയ്യില്‍ കിട്ടിയത് എറിഞ്ഞു പൊട്ടിക്കുന്ന ശീലമുണ്ടെനിക്ക്, ഫോണും ഐ പാഡുമൊക്കെ പൊട്ടിച്ചതില്‍ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്, അതുകാരണം ഇപ്പോള്‍ അത്തരം സാധനങ്ങളൊക്കെ ദേഷ്യം വരാനുള്ള സാഹചര്യത്തില്‍ മാറ്റി വയ്ക്കും, ഇതുവരെ വലിയ പ്രണയാഭ്യര്‍ത്ഥനകള്‍ ഒന്നുമുണ്ടായിട്ടില്ല, എനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയാല്‍ പോയി പറയും, പറഞ്ഞിട്ടുമുണ്ട്''

" ചെയ്തുപോയ സിനിമകളെക്കുറിച്ചോര്‍ത്ത് കുറ്റബോധം ഒന്നുമില്ല. പക്ഷെ, ഏത് കഥാപാത്രമെടുത്താലും കുറച്ചൊക്കെ നന്നാക്കാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്"

author-image
നീനു മാത്യു
New Update
lakshmi

കുംകി, പാണ്ഡിയനാട്, ജിഗര്‍താണ്ഡ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരമാണ് മലയാളിയായ ലക്ഷ്മി മേനോന്‍. ദിലീപ് ചിത്രമായ അവതാരത്തില്‍ നായികയായും തിളങ്ങിയ ലക്ഷ്മി മോനോന്‍ കുറച്ചു കാലമായി അഭിനയത്തില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. 

Advertisment

എന്നാലിപ്പോള്‍ ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ അഭിനയത്തിലൂടെ തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടി തന്റെ മനസു തുറന്നതിങ്ങനെ...

'' സിനിമയിലെ പോലെയൊന്നുമല്ല, വ്യക്തി ജീവിതത്തില്‍ ഞാന്‍ തീര്‍ത്തും വ്യത്യസ്തയാണ്. എന്ത് ചെയ്താലും എന്റെ സന്തോഷത്തിന് വേണ്ടിയാണ്. നൃത്തം എന്നെ സംബന്ധിച്ച് ഒരു മെഡിറ്റേഷന്‍ പോലെയാണ്. അച്ഛനും അമ്മയും എന്റെ ആഗ്രഹങ്ങള്‍ക്ക് സപ്പോര്‍ട്ടാണ്. 

ദേഷ്യം വന്നാല്‍ കൈയ്യില്‍ കിട്ടിയത് എറിഞ്ഞു പൊട്ടിക്കുന്ന ശീലമുണ്ടെനിക്ക്. ഫോണും ഐ പാഡുമൊക്കെ അങ്ങനെ പൊട്ടിച്ചതില്‍ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്. അതുകാരണം ഇപ്പോള്‍ അത്തരം സാധനങ്ങളൊക്കെ ദേഷ്യം വരാനുള്ള സാഹചര്യത്തില്‍ മാറ്റി വയ്ക്കും.  

നന്നെ ചെറുപ്പത്തില്‍ സിനിമയില്‍ വന്നതാണ് ഞാന്‍. കുംകിയില്‍ നായികയാകുമ്പോള്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഇപ്പോള്‍ പത്ത് വര്‍ഷമായി. അന്ന് സാരിയൊക്കെ ഉടുത്ത് ഡാന്‍സ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ഇത് ഉടുക്കില്ലെന്നൊക്കെ പറഞ്ഞിട്ടുണ്ട്. 

എന്താണിത്ര ചൈല്‍ഡിഷായി ബിഹേവ് ചെയ്യുന്നത് എന്ന് ചിലര്‍ ചോദിക്കും. ഇതുവരെ വലിയ പ്രണയാഭ്യര്‍ത്ഥനകള്‍ ഒന്നും ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയാല്‍ പോയി പറയും. അങ്ങനെ പറഞ്ഞിട്ടുമുണ്ട്. 

ചെയ്തുപോയ സിനിമകളെക്കുറിച്ചോര്‍ത്ത് കുറ്റബോധം ഒന്നുമില്ല. പക്ഷെ, ഏത് കഥാപാത്രമെടുത്താലും കുറച്ചൊക്കെ നന്നാക്കാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ജിഗര്‍താണ്ഡയാണ്... ''

Advertisment