Advertisment

സ്ഥാനാര്‍ഥിയാകണമെന്ന് അഗ്രഹമില്ല, പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാകും, മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല മനുഷ്യനാണ്, അദ്ദേഹം മുഖ്യമന്ത്രിയായതിനാലാണ് പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്നത്, അടുത്ത തവണയും ഇടതുപക്ഷം അധികാരം പിടിക്കും, ഒരു സംശയവുമില്ല, രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ് ഈ പാര്‍ട്ടി: ഭീമന്‍ രഘു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ എഴുന്നേറ്റു നിന്നതിന് പല രാജ്യങ്ങളില്‍ നിന്നും ഫോണ്‍ കോളുകള്‍ ലഭിച്ചു. അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. ഇത്തരം ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാന്‍.

author-image
നീനു മാത്യു
New Update
45678

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുടനീളം എഴുന്നേറ്റ് നിന്ന് നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരിക്കുകയാണ് നടന്‍ ഭീമന്‍ രഘു. പാര്‍ട്ടി കൊടിയുമായാണ് തന്റെ പുതിയ സിനിമയായ 'മിസ്റ്റര്‍ ഹാക്കറി'ന്റെ പ്രമോഷന്‍ ചടങ്ങിനെത്തിയത്.  ഇടതുപക്ഷത്തിന്റെ ആളായതിനാലാണ് പാര്‍ട്ടി കൊടിയുമായി എത്തിയതെന്നും  രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ് ഈ പാര്‍ട്ടി. മിസ്റ്റര്‍ ഹാക്കറില്‍ ഒരു സഖാവായാണ് അഭിനയിക്കുന്നത്. ഒരു സഖാവിന്റെ സിനിമയാണിതെന്നും ഭീമന്‍ രഘു. 

Advertisment

'' പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാകും. എനിക്ക് സ്ഥാനാര്‍ഥിയാകണമെന്ന് അഗ്രഹമൊന്നുമില്ല. എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല മനുഷ്യനാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിനാലാണ് പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്നത്. പുറകില്‍ ഇരുന്നവരോട് സമ്മതം ചോദിച്ച ശേഷമാണ് എഴുന്നേറ്റ് നിന്നത്. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍  മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ എന്റെ സംസ്‌കാരമാണ് കാണിച്ചത്. പതിനഞ്ച് മിനിറ്റും എഴുന്നേറ്റ് നിന്നാണ് പ്രസംഗം കേട്ടത്. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല. ബഹുമാനിക്കേണ്ടയാളെ ബഹുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ പണ്ടുമുതല്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. 

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ എഴുന്നേറ്റു നിന്നതിന് പല രാജ്യങ്ങളില്‍ നിന്നും ഫോണ്‍ കോളുകള്‍ ലഭിച്ചു. അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. ഇത്തരം ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുപോലെ സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കാറില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയ ശേഷം സമൂഹത്തില്‍ നിന്ന് നല്ലൊരു റെസ്‌പോണ്‍സ് എനിക്ക് ലഭിക്കുന്നുണ്ട്. അടുത്ത തവണയും ഇടതുപക്ഷം സ്ഥാനത്ത് അധികാരം പിടിക്കും..''- ഭീമന്‍ രഘു പറഞ്ഞു.

Advertisment